ഭാഷ
ക്ലിക്കുകൾ
34
ml.news

പൊതുപ്രാർത്ഥനാപുസ്തകങ്ങളുടെ മേൽ ഫ്രാൻസിസ് മാർപാപ്പ ബിഷപ്പുമാർക്ക് അധികാരം നൽകി

പൊതുപ്രാർത്ഥനാപുസ്തകങ്ങളുടെ പ്രകാശനത്തിന് ബിഷപ്പ്സ് കോൺഫറൻസുകൾക്ക് അധികാരം നൽകുന്ന മാഗ്നം പ്രിൻസിപ്പിയം എന്ന സ്വാധികാര പ്രബോധനം ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ഇത്രയും കാലം റോമിനായിരുന്നു പൊതുപ്രാർത്ഥനകളുടെ ആധികാരികത പരിശോധിക്കാനുള്ള അധികാരം. ഇനി മുതൽ ബിഷപ്പുമാർ പ്രാർത്ഥനകൾ അംഗീകരിക്കുകയും റോം അതിന്റെ നിരൂപണം നടത്തുകയും ചെയ്യും.

"സഭയുടെ കൂട്ടായ്മ വിഘടിക്കുന്നത് ഒരു പടി കൂടി മുന്നിലാക്കുകയാണ്" ഡീക്കൻ നിക്ക് ഡൊണേലി ട്വിറ്ററിലൂടെ ചൂണ്ടികാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ധാർമ്മിക പ്രമാണങ്ങൾ വഴിയും പൊതുപ്രാർത്ഥന വഴിയും സഭ ഇപ്പോൾ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

ചിത്രം: © Mazur/catholicchurch.org.uk CC BY-SA, #newsVgguouoydx