ml.news
48

തൻ്റെ മതാന്തര പാഷണ്ഡതകൾ “രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നാണെന്ന്“ ഫ്രാൻസിസ് മാർപാപ്പ

യു.എ.ഈയിൽ നിന്ന് റോമിലേക്കുള്ള തൻ്റെ മടക്കയാത്രയിൽ (ഫെബ്രുവരി 5), “മനുഷ്യ സാഹോദര്യത്തെപ്പറ്റിയുള്ള“ തൻ്റെ അബുദാബി പ്രസ്താവനയെ ഫ്രാൻസിസ് മാർപാപ്പ പ്രതിരോധിച്ചു. അതിൽ, എല്ലാ മതങ്ങളും “ദൈവത്തിൻ്റെ ആഗ്രഹപ്രകാരമുള്ളതാണെന്ന്“ അദ്ദേഹം പറഞ്ഞിരുന്നു.

“രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ട് വെച്ച മതാന്തര സംഭാഷണം പ്രകാരമുള്ളതാണ്“ തൻ്റെ സിദ്ധാന്തങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "രണ്ടാം വത്തിക്കാൻ കൗൺസലിൻ്റെ മേലുള്ള ആകാംഷയിലാണ്“ രേഖയുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് തുടർന്നു, “ഇത് പിറകോട്ടുള്ള കാൽവെയ്പല്ല. അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്ന മുന്നോട്ടുള്ള കാൽവെയ്പാണ്“. രേഖയിൽ എഴുതപ്പെട്ടത് “രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് ഒരു മില്ലിമീറ്റർ പോലും അകന്നുനിൽക്കുന്നില്ലെന്ന്“ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ പാഷണ്ഡതകളുണ്ടെന്ന് ഒരു മാർപാപ്പ സമ്മതിക്കുന്ന ആദ്യത്തെ സമയമാണിത്.

[പാഷണ്ഡത നിറഞ്ഞ] അബുദാബി രേഖ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് വിവിധ “ദൈവശാസ്ത്രജ്ഞരോട്“ അഭിപ്രായം ആരാഞ്ഞെന്ന് അവരിൽ ഒരാളായ, ബെനഡിക്റ്റ് പതിനാറാമനാൽ നിയമിതനായ, പൊന്തിഫിക്കൽ ഭവനത്തിലെ ദൈവശാസ്ത്രജ്ഞൻ ബ്രിട്ടീഷ്-പോളിഷ് ഡൊമിനിക്കൻ വൈദികൻ വോയിചെഹ് ഗ്യെർത്തെഹിൻ്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

#newsEuigjsowmg