ml.news
67

രണ്ട് കന്യകാസ്ത്രീകൾ കാറപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചു

ബ്രസീൽ: ഇറ്റലിയിൽ നിന്നുള്ള സി. ജുസെപ്പീന ലൂപ്പോയുടെയും (37) മൊസാമ്പിക്കിൽ നിന്നുള്ള സി. ലൂയിസ മനുവേലിന്റെയും (46) ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. കമ്പോണി മിഷനറി സിസ്റ്റേഴ്സ് (Comboni Missionary Sisters) എന്ന സന്യാസസമൂഹത്തിൽപ്പെട്ട ഇവർ സാന്തോ അന്തോണിയോ ദേ മാത്തുപ്പിയിലുള്ള ഇടവകയിൽ സേവനം ചെയ്ത് വരികയായിരുന്നു.

ശനിയാഴ്ച രാവിലെ കുറഞ്ഞ വേഗത്തിൽ വരികയായിരുന്ന അവരുടെ കാർ റോഡിൽ നിന്നും നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു. സിസ്റ്റേഴ്സ് രണ്ട് പേരും വാഹനത്തിൽ നിന്നും തെറിച്ചുവീഴുകയും തത്ക്ഷണംതന്നെ മരിക്കുകയും ചെയ്തു. റോഡിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചിത്രം: Screenshot portalcm7.com, #newsOakxdczzds