ക്ലിക്കുകൾ19
ml.news

നിരപരാധിയായ കർദ്ദിനാൾ പെല്ലിന്റെ മേലുള്ള രഹസ്യ കുറ്റം ചുമത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു

ഡിസംബർ 11-ന് നടന്ന കർദ്ദിനാൾ ജോർജ് പെല്ലിന്റെ മേലുള്ള കെട്ടിചമച്ച കുറ്റം ചുമത്തൽ - en.news ഇന്നലെ പുറത്തുവിട്ട - ജൂറിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നെന്ന് സഭാവിരുദ്ധ TheDailyBeast.com (ഡിസംബർ 12) എഴുതുന്നു.

90-കളിൽ, അദ്ദേഹം മെൽബൺ ആർച്ചുബിഷപ്പായിരുന്ന വേളയിൽ, ഗായകസംഘത്തിലെ രണ്ട് ആൺകുട്ടികളെ സ്വവർഗ്ഗലൈംഗികമായി പീഡിപ്പിച്ചതിൽ “കുറ്റക്കാരനാണെന്ന്“ കണ്ടെത്തുകയായിരുന്നു. എന്നാൽ, ഉന്നയിക്കപ്പെടുന്ന സ്ഥലത്ത് അത്തരമൊരു പീഡനം നടക്കുക അസംഭവ്യമാണ്.

വിചാരണയ്ക്ക് ഓസ്ട്രേലിയയിൽ മാദ്ധ്യമവിലക്കുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടുന്നത് തടഞ്ഞിരിക്കുകയാണ്.

അത്തരം ആരോപണങ്ങളെയെല്ലാം സ്ഥിരതയോടും തീക്ഷണതയോടും പെൽ വീണ്ടും നിഷേധിച്ചു.

“the swimmers trial” എന്നറിയപ്പെടുന്ന രണ്ടാം വിചാരണ 2019 ആദ്യവാരം നടക്കാനിരിക്കുകയാണ്. നാൽപ്പത് കൊല്ലം മുമ്പ് പൊതുകുളത്തിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ വിക്ടോറിയിലെ ബല്ലറാറ്റിൽ വെച്ച് “ലൈംഗികമായി ഉപദ്രവിച്ചു“ എന്ന ആരോപണമാണത്. ഇത് സ്ഥിരീകരിക്കാൻ സാക്ഷികളില്ല.

കത്തോലിക്കാ വൈദികരുടെ ഇടയിലുള്ള ലൈംഗിക പീഡനങ്ങൾ ചുരുക്കമാണെങ്കിലും, വൈദികരെ നിരപരാധികളെന്ന് തെളിയിക്കുന്നതിന് മുമ്പ് തന്നെ കുറ്റവാളികളാക്കാനുള്ള കുപ്രചാരണത്തിന്റെ ഫലമാണ് പെല്ലിന്റെ മേലുള്ള കുറ്റാരോപണം.

ചിത്രം: © Mazur/catholicnews.org.uk, CC BY-SA, #newsZwtshzjnka