ml.news
73

ബിഷപ്പ് വിവാഹമോചിതരെ "സമ്പൂർണ്ണ ക്രൈസ്തവ കൂട്ടായ്മയിലേക്ക്" സ്വീകരിച്ചു

കഴിഞ്ഞ ഞാറാഴ്ച സാൻ റോക്കെ ഇടവകയിൽ നടന്ന കുർബ്ബാനയിൽ, അർജന്റീനയിലെ റെക്കോൺക്വിസ്റ്റയുടെ ബിഷപ്പ് ആഞ്ചൽ ഹോസെ മസീൻ (50), നിയമപരമായി പുനഃവിവാഹം ചെയ്ത ഏതാണ്ട് മുപ്പതോളം വിവാഹമോചിതരെ "സമ്പൂർണ്ണ ക്രൈസ്തവ …കൂടുതൽ
കഴിഞ്ഞ ഞാറാഴ്ച സാൻ റോക്കെ ഇടവകയിൽ നടന്ന കുർബ്ബാനയിൽ, അർജന്റീനയിലെ റെക്കോൺക്വിസ്റ്റയുടെ ബിഷപ്പ് ആഞ്ചൽ ഹോസെ മസീൻ (50), നിയമപരമായി പുനഃവിവാഹം ചെയ്ത ഏതാണ്ട് മുപ്പതോളം വിവാഹമോചിതരെ "സമ്പൂർണ്ണ ക്രൈസ്തവ കൂട്ടായ്മയിലേക്ക്" സ്വീകരിച്ചെന്ന് adelantelafe.com അറിയിക്കുന്നു. "camino de discernimiento" (തിരിച്ചറിവിന്റെ പാത) എന്ന പരിപാടിയിലൂടെ 6 മാസമായി എല്ലാ ശനിയാഴ്ചകളിലും അവർ ഒത്തുകൂടിയിരുന്നു.
സെപ്റ്റംബർ 2016-ൽ ഫ്രാൻസിസ് മാർപാപ്പ ബ്യൂണസ് ഐറീസിലെ ബിഷപ്പുമാർക്കുള്ള കത്തിൽ ഇതിനു വ്യക്തത നൽകിയിരുന്നു എന്ന് പറഞ്ഞാണ് ബിഷപ്പ് ഈ നടപടിയെ ന്യായീകരിച്ചത്. പാപാവസ്ഥയിൽ ജീവിക്കുന്നവർക്ക് വിശുദ്ധ കുർബ്ബാന നൽകുക എന്നതിനപ്പുറം പാപ്പായുടെ "അമോറിസ്‌ ലെത്തീസ്യ" (സ്നേഹത്തിന്റെ സന്തോഷം) എന്ന അപ്പസ്തോലിക അനുശാസനം മറ്റൊന്നും വ്യാഖ്യാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുർബ്ബാനയുടെ അന്ത്യത്തിൽ വിവാഹമോചിതർക്ക് അദ്ദേഹം ദിവ്യകാരുണ്യം നൽകി. ബന്ധുക്കളെ ഫോട്ടോ എടുക്കാൻ അനുവദിച്ചിരുന്നു. എന്നാൽ വിവാഹമോചനും ദിവ്യകാരുണ്യസ്വീകരണവും സംബന്ധിച്ച ബൈബിൾ പ്രബോധനങ്ങളൊന്നും പരാമർശിക്കുകയും ഉണ്ടായില്ല.
ഒക്ടോബർ 2013-ലാണ് ഫ്രാൻസിസ് മാർപാപ്പ …കൂടുതൽ