ml.news
44

മുൻ യു.എസ്. നൂൺഷ്യോ: ഫ്രാൻസിസ് മാർപാപ്പ സ്വവർഗ്ഗഭോഗ പീഡനങ്ങളെ മറച്ചുവെച്ചിട്ടുണ്ട്

കർദ്ദിനാൾ തിയഡോർ മക്കാരിക്കിനെക്കുറിച്ച്, 88, സ്ഫോടനാത്മകമായ 11 പേജ് വരുന്ന പ്രസ്താവന ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോ, 77, ഓഗസ്റ്റ് 22-ന് പ്രസിദ്ധീകരിച്ചു.

[കുറഞ്ഞപക്ഷം] 1998 മുതൽക്കെങ്കിലും ഈ കേസിനെക്കുറിച്ച് വിഗനോയ്ക്ക് അറിവുണ്ട്. 2011 മുതൽ 2016 വരെ അദ്ദേഹം അമേരിക്കയുടെ അപ്പസ്തോലിക നൂൺഷ്യോയായിരുന്നു. അദ്ദേഹവും വാഷിംഗ്ടണിലെ അദ്ദേഹത്തിന്റെ രണ്ട് മുൻഗാമികളും മക്കാരിക്കിനെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന് മുന്നറിയിപ്പ് നല്കിയെങ്കിലും ഫലമുണ്ടായില്ല.

വിഗനോ അറിയിക്കുന്നത് പ്രകാരം, 2009 മുതൽ 2010 വരെ പൊതുവായി കാർമ്മികത്വം വഹിക്കുന്നതിൽ നിന്നും മക്കാരിക്കിനെ ബെനഡിക്ട് പതിനാറാമൻ [രഹസ്യമായി] വിലക്കിയിരുന്നു.

ഫ്രാൻസിസ് വിലക്കുകളെ നീക്കി

ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, മക്കാരിക്ക്‌ ദ്രുതഗതിയിൽ പുനഃസ്ഥാപിക്കപ്പെട്ടു. സഞ്ചരിക്കുകയും പ്രഭാഷണങ്ങളും അഭിമുഖങ്ങളും നൽകുക മാത്രമല്ല, അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന കൗൺസിലറുമായി.

മക്കാരിക്കിനെതിരെയുള്ള വിലക്കുകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്ന്, 2014-ൽ, വിഗനോ തന്റെ സുപ്പീരിയറായ കർദ്ദിനാൾ പിയത്രോ പരോളിനോട് ചോദിച്ചപ്പോൾ മറുപടി പറയാൻ അദ്ദേഹം വിസ്സമ്മതിച്ചു.

"കർദ്ദിനാൾ മക്കാരിക്കിനെ സംബന്ധിച്ച് വളരെ വിശദമായി അറിയാവുന്ന" വത്തിക്കാൻ പുരോഹിതശ്രേഷ്ഠരെ വിഗനോ പരാമർശിക്കുന്നു: "ഉവെലെ, ബൽദിസേരി, കൊക്കോപൽമേറിയോ, പാലിയ, ബെച്ചു, മമ്പേർഷ്.

വാഷിംഗ്ടണിലെ മക്കാരിക്കിന്റെ പിൻഗാമിയായിരുന്ന കർദ്ദിനാൾ വേൾ കേസിനെക്കുറിച്ച് “പൂർണ്ണ ബോധവാനായിരുന്നുവെന്ന്“ വിഗനോ പ്രസ്താവിക്കുന്നു. വേളിന്റെ സമീപകാലത്തെ ഒന്നുമറിയില്ല എന്ന വെളിപ്പെടുത്തലുകൾ “പരിഹാസ്യമാണെന്നും“, “ലജ്ജയില്ലാത്ത നുണകളാണെന്നും“ അദ്ദേഹം വിശേഷിപ്പിക്കുന്നു.

കർദ്ദിനാൾ ഫാരെലിന്റെയും ഒ‘മാലിയുടെയും നിരാകരണങ്ങളെയും വിഗനോ എതിർക്കുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ കെണി: “നിങ്ങളെന്താണ് മക്കാരിക്കിനെക്കുറിച്ച് ധരിച്ചിരിക്കുന്നത്?“

2013 ജൂൺ 21-ന് നൂൺഷ്യോമാർക്ക് വേണ്ടിയുള്ള സംഗമത്തിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങൾ വിഗനോ വെളിപ്പെടുത്തുന്നു. തലേദിവസം, വിഗനോ റോമിൽ വെച്ച് മക്കാരിക്കിനെ കണ്ടുമുട്ടിയിരുന്നു. ചൈനയിലേക്ക് പൊവുകയായിരുന്നു അദ്ദേഹത്തെ ഫ്രാൻസിസ് മാർപാപ്പ ജൂൺ 19-ന് സ്വീകരിച്ചു. മക്കാരിക്കും ബെർഗോഗ്ലിയോയും തമ്മിലുള്ള “സുദീർഘ സൗഹൃദബന്ധത്തെപ്പറ്റി“ പിന്നീടാണ് വിഗനോ അറിഞ്ഞത്.

ഓരോരുത്തരായാണ് നൂൺഷ്യോമാരെ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത്. വിഗനോയുടെ ഊഴമെത്തിയപ്പോൾ മുരണ്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, “അമേരിക്കയിലെ ബിഷപ്പുമാർ ആദർശവത്കരിക്കാൻ പാടില്ല! അവർ ഇടയന്മാരായിരിക്കണം!“

ക്ഷോഭത്തെക്കുറിച്ച് അത്ഭുതപ്പെട്ട്, വിഗനോ ഒരു കൂടിക്കാഴ്ച്ച ആവശ്യപ്പെടുകയും ജൂൺ 23-ന് അത് ലഭിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ സമയത്ത് പാപ്പ ഏറെക്കുറേ വാത്സല്യപൂർവ്വമായിരുന്നു പെരുമാറിയത്, "അതേ, അമേരിക്കയിലെ ബിഷപ്പുമാർ ആദർശവത്കരിക്കാൻ പാടില്ല", അദ്ദേഹം വിഗനോയോട് പറഞ്ഞു, "അവർ ഫിലാഡൽഫിയയിലെ ആർച്ചുബിഷപ്പിനെപോലെ വലതുപക്ഷമായിരിക്കരുത്, അവർ ഇടയന്മാരെപ്പോലെയായിരിക്കണം; അവർ ഇടതുപക്ഷമായിരിക്കരുത് - രണ്ട് കരങ്ങളും ഉയർത്തികൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു - ഇടതുപക്ഷമെന്ന് ഞാൻ പറയുന്നത്കൊണ്ട് അർത്ഥമാക്കുന്നത് സ്വവർഗ്ഗഭോഗമെന്നാണ്".

ഫ്രാൻസിസ് മാർപാപ്പ വിഗനോയോട് ചോദിച്ചു “കർദ്ദിനാൾ മക്കാരിക്ക് എങ്ങനെയാണ്?". സത്യാവസ്ഥ വിഗനോ പാപ്പയെ അറിയിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റി.

ഇതൊരു "കെണിയായിരുന്നെന്ന്" വിഗനോ വിശ്വസിക്കുന്നു. നൂൺഷ്യോ ഏത് ഭാഗത്ത് നിൽക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അറിയണമായിരുന്നു.

ഫ്രാൻസിസിന്റെ നൃപസൃഷ്ടാവായിരുന്നു മക്കാരിക്ക്

ഒക്ടോബർ 10, 2013-ൽ വിഗനോ വീണ്ടും പാപ്പയെ കണ്ടുമുട്ടി. ഇത്തവണ പാപ്പ ചോദിച്ചു: "കർദ്ദിനാൾ വേൾ എപ്രകാരമാണ്, നല്ലവനോ ചീത്തയോ?"

ജോർജ്ജ്ടൗൺ സർവ്വകലാശായിലെ വ്യതിചലങ്ങളെക്കുറിച്ചുള്ള വേളിന്റെ അജപാലന അലക്ഷ്യതയെക്കുറിച്ചും മക്കാരിക്കിനെ പരിചയപ്പെടാൻ വൈദികവിദ്യാർത്ഥികൾക്കുള്ള ക്ഷണത്തെപ്പറ്റിയും വിഗനോ പാപ്പയോട് പറഞ്ഞു. അപ്പോഴും ഫ്രാൻസിസ് മാർപാപ്പ പ്രതികരണമൊന്നും കാണിച്ചില്ല.

മക്കാരിക്കും കർദ്ദിനാൾ മറദിയാഗയുമാണ് “കൂരിയയിലെയും അമേരിക്കയിലെയും നിയമനങ്ങളുടെ നൃപസൃഷ്ടാക്കളെന്ന്” വിഗനോ വിശദമാക്കുന്നു. വേളിന്റെ ഒപ്പം ചേർന്ന് ചിക്കാഗോയിലെ ക്യുപ്പിച്ചിന്റെയും ന്യൂവാർക്കിലെ തോബിന്റെയും നിയമനത്തിന് അവർ ചുക്കാൻപിടിച്ചു.

പീഡനങ്ങൾ മറച്ചുവെച്ചതിന് ഫ്രാൻസിസ് മാർപാപ്പ വിരമിക്കണം

മക്കാരിക്കിന്റെ പീഡനങ്ങളെപ്പറ്റി പാപ്പ അറിഞ്ഞിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വിഗനോ ഉപസംഹരിക്കുന്നു, "ബെനഡിക്ട് പതിനാറാമൻ അദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ള വിലക്കുകളെ അദ്ദേഹം ഗൗനിച്ചില്ല. കൂടാതെ മറദിയാഗയുടെ ഒപ്പം വിശ്വസ്തനായ കൗൺസിലറായി മക്കാരിക്കിനെ നിയമിക്കുകയും ചെയ്തു".

ചിത്രം: Carlo Maria Viganò, © lifesitenews.com, #newsGcravpggjz