ml.news
70

കർദ്ദിനാൾ സാറ പരിസ്ഥിതിവാദം കണ്ടെത്തുന്നു

ഗിനി: തൻറെ മാതൃരാജ്യമായ ഗിനിയുടെ തലസ്ഥാനമായ കൊണാക്രി സന്ദർശിക്കവേ, കർദ്ദിനാൾ റോബർട്ട് സാറ നഗരത്തിലെ മാലിന്യ നിക്ഷേപങ്ങളെ വിമർശിച്ചു. "ആളുകൾ ചവറ് നിറച്ച കാനുകൾ റോഡിന്റെ നടുവിൽ നിക്ഷേപിക്കുന്നത് ഞാൻ …കൂടുതൽ
ഗിനി: തൻറെ മാതൃരാജ്യമായ ഗിനിയുടെ തലസ്ഥാനമായ കൊണാക്രി സന്ദർശിക്കവേ, കർദ്ദിനാൾ റോബർട്ട് സാറ നഗരത്തിലെ മാലിന്യ നിക്ഷേപങ്ങളെ വിമർശിച്ചു.
"ആളുകൾ ചവറ് നിറച്ച കാനുകൾ റോഡിന്റെ നടുവിൽ നിക്ഷേപിക്കുന്നത് ഞാൻ കണ്ടു. ലോകത്തിലെ മറ്റൊരു നഗരത്തിലും അത്തരമൊരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല", സർക്കാർ ഉദ്യോഗസ്ഥരോട് സംസാരിക്കവെ കൊണാക്രിയുടെ മുൻ ആർച്ചുബിഷപ്പായിരുന്ന അദ്ദേഹം പറഞ്ഞു.
"ആളുകൾ അറിഞ്ഞുകൊണ്ട് തന്നെ മാലിന്യങ്ങൾ കൊണ്ടുവരികയും റോഡിൽ നിക്ഷേപിക്കുകയും ചെയ്യുമെന്ന് നമുക്കെങ്ങനെ സങ്കൽപ്പിക്കാൻ സാധിക്കും? നമ്മൾ ഗിനിയെക്കുറിച്ച് ലജ്ജയുള്ളവരാകണം, കാരണം ഇത് നമ്മുടെ പ്രവർത്തിയാണ്", അദ്ദേഹം പറയുന്നു. "അവരെ കാണുന്നവരും മറിച്ചല്ല, നമ്മളെല്ലാം കുറ്റക്കാരാണ്. കാരണം നമ്മളാണ് അവരെ ഇത് ചെയ്യാൻ അനുവദിച്ചത്", അദ്ദേഹം കൂട്ടിച്ചേർത്തു.
കർദ്ദിനാൾ സാറയെ സംബന്ധിച്ചിടത്തോളം ഈ അനാരോഗ്യകരമായ പ്രവർത്തിയ്ക്ക്, നഗരത്തിലെ വിശ്വാസത്തിന്റെ പിടിച്ചുകുലുക്കുക്കലുമായി ബന്ധമുണ്ട്, "ബാഹ്യമായ ഈ മാലിന്യം ഉള്ളിലുള്ള മാലിന്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, നമ്മുടെ ഹൃദയങ്ങളിലുള്ള മാലിന്യത്തെ".
ചിത്രം: Robert Sarah, © Lawrence OP, CC BY-SA, …കൂടുതൽ