Clicks22
ml.news

ഫ്രാൻസിസ് മാർപാപ്പയുടെ പ്രിയ കർദ്ദിനാൾ വീണ്ടും പ്രശ്നത്തിൽ

തെഗുസിൽപ്പ കർദ്ദിനാൾ ഓസ്കർ റോഡ്രിഗസ് മറദിയാഗയുടെ മുൻ സുഹൃത്ത് മാർത്ത അലിഗ്രിയ റൈഹ്മൻ “Traiciones Sagradas” (പരിശുദ്ധമായ വഞ്ചന) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. റോഡ്രിഗസ് എങ്ങനെയാണ് തന്നെ തെറ്റായ സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ഉപദേശിച്ചതെന്നും അതുവഴി തൻ്റെ ജീവിതകാല സമ്പാദ്യം എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും അവർ ഇതിൽ വിവരിക്കുന്നുണ്ട്.

22 വർഷങ്ങളോളം പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ഹോണ്ടുറാസ് സ്ഥാനപതിയായി മുമ്പ് പ്രവർത്തിച്ച വ്യക്തിയുടെ വിധവയാണ് അലിഗ്രിയ. റോഡ്രിഗസിനെ കർദ്ദിനാളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും അവർ വിവരിക്കുന്നു.

സാമ്പത്തിക ക്രമക്കേടുകളിലും സ്വവർഗ്ഗലൈംഗികവിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ള ബിഷപ്പ് ഹുവാൻ ഹോസെ പിനേദയ്ക്കുള്ള റോഡ്രിഗസിൻ്റെ പിന്തുണയെപ്പറ്റിയും അവരുടെ പുസ്തകം വിവരങ്ങൾ നൽകുന്നുണ്ട്.

റോഡ്രിഗസിന് ഒരു “ഇരുണ്ട വശവും ഇരട്ട ധർമ്മവും“ ഉണ്ടെന്നും ഇരകൾക്കാണ് അത് അറിയുന്നതെന്നും അലിഗ്രിയ NCRegister.com-നോട് (ഏപ്രിൽ 6) പറഞ്ഞു.

കർദ്ദിനാൾമാരുടെ കൗൺസിലിൽ റോഡ്രിഗസിനെ ഫ്രാൻസിസ് മാർപാപ്പ നിലനിർത്തുകയാണെന്നും കാരണം, ചിലിയിലെ കർദ്ദിനാൾ എറാസുരീസിൻ്റെ പുറത്താക്കലിൽ എന്ന പോലെ, പുറമേ നിന്ന് നല്ല സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമേ അദ്ദേഹം നടപടിയെടുകയൊള്ളുവെന്നും അവർ സമർത്ഥിക്കുന്നു.

“നേരെ മറിച്ച് ഹോണ്ടുറാസിൽ, റോഡ്രിഗസിന് അനുകൂലമായി മാദ്ധ്യമങ്ങളുണ്ട്, അദ്ദേഹത്തിനെതിരെയുള്ള നിന്ദകളൊന്നും അവർ പ്രസിദ്ധീകരിക്കില്ല“.

ഫ്രാൻസിസിൻ്റെ പിന്തുണയോടെ, ഇപ്രകാരം പറഞ്ഞുകൊണ്ട് റോഡ്രിഗസ് പ്രശ്നങ്ങളെ പരിഹരിക്കുന്നു: “മാർപാപ്പയെ ആക്രമിക്കുന്നതിനായി അവർ എന്നെ ആക്രമിക്കുന്നു“.

ചിത്രം: Martha Alegria Reichman, Oscar Rodríguez Maradiaga, #newsKoflzkjaya