ml.news
55

"ഫ്രാൻസിസ് മാർപാപ്പയ്ക്ക് തെറ്റുപറ്റി - മോൺസിഞ്ഞോർ നിക്കോള ബക്സ്

ഫ്രാൻസിസ് മാർപാപ്പ "പാഷണ്ഡതകളും, ശീശ്മകളും, വിവാദങ്ങളും" സൃഷ്ടിക്കുകയാണെന്ന്, ബെനഡിക്ട് പതിനാറാമന്റെ സുഹൃത്തും വിശുദ്ധർക്കുള്ള തിരുസംഘത്തിന്റെ ഉപദേശകനുമായ, ഇറ്റാലിയൻ ബിഷപ്പ് നിക്കോള ബക്സ്, ഒക്ടോബർ 13-ന്, ഇറ്റാലിയൻ മാദ്ധ്യമപ്രവർത്തകൻ ആൽദോ മരിയ വാല്ലിയോട് പറഞ്ഞു.

വിവാഹം, ധാർമ്മിക ജീവിതം, കൂദാശകളുടെ സ്വീകരണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ "പാഷണ്ഡത നിറഞ്ഞ പ്രസ്താവനകൾ" ബക്സ് പരാമർശിച്ചു. "പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളെപ്പോലെ" - സഭാസമൂഹങ്ങളുടെ ഒരു സംയുക്തഭരണമായാണ് പാപ്പ സഭയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബക്സിന്റെ അഭിപ്രായത്തിൽ, പ്രബോധനപരമായ ആശയകുഴപ്പത്തിന് ഹേതുവായത് ഫ്രാൻസിസ് മാർപാപ്പയുടെ അമോറിസ്‌ ലെത്തീസ്യയാണ് (2016). എന്നാലന്ന് മുതൽ സ്ഥിതിവിശേഷം "വളരെയധികം മോശമാവുകയും", "കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തു".

വധശിക്ഷയെപ്പറ്റിയുള്ള പ്രബോധനത്തിൽ മാറ്റം വരുത്താനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമത്തെ ബക്സ് പരാമർശിക്കുന്നു. ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ശരിയാണെങ്കിൽ - ബക്സ് ചൂണ്ടിക്കാണിക്കുന്നു - സഭ ഇക്കഴിഞ്ഞ രണ്ടായിരം വർഷത്തോളം സുവിശേഷത്തിന് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് ഉപസംഹരിക്കുകയോ അല്ലെങ്കിൽ ബെർഗോഗ്ലിയോ പാപ്പയ്ക്ക് തെറ്റുപറ്റിയിരിക്കുന്നവെന്ന് സമ്മതിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.

ചിത്രം: Nicola Bux, #newsEnegvwcwqp