ml.news
61

സ്വവർഗ്ഗലൈംഗികാരോപണം മൂലം ഓർത്തോഡോക്സ് ബിഷപ്പിനെ സസ്‌പെൻഡ് ചെയ്തു

റൊമാനിയ: ഒരു വിദ്യാർത്ഥിയുമായി സ്വവർഗ്ഗലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഹൂഷിലെ ബിഷപ്പ് കോർണേലിയു (ഒണീല) ബർലദാനുവിനെതിരെ (…കൂടുതൽ
റൊമാനിയ: ഒരു വിദ്യാർത്ഥിയുമായി സ്വവർഗ്ഗലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഹൂഷിലെ ബിഷപ്പ് കോർണേലിയു (ഒണീല) ബർലദാനുവിനെതിരെ (51), എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ റൊമാനിയയിലെ ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സൂനഹദോസ് നിലവിൽ ചർച്ചയ്ക്കായി യോഗം ചേർന്നിരിക്കുകയാണ്. 2006-ൽ ബിഷപ്പാകുന്നതിന് മുമ്പ് ഹൂഷിലെ സെമിനാരിയിൽ പ്രൊഫസ്സറായിരിക്കുന്ന കാലത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
1993 മുതൽ 1996 വരെ ജർമ്മനിയിലെ മാർബൊർഗ് സർവ്വകലാശാലയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പഠിച്ചിരുന്ന ഒണീല അവിടുത്തെ അസിസ്റ്റന്റായിരുന്നു. ജർമ്മൻ പ്രൊട്ടസ്റ്റന്റ് സഭയിൽ പെട്ട ദിയകോണിഷസ് വെർക്ക് ആണ് അദ്ദേഹത്തിന്റെ പഠനച്ചിലവുകൾ സ്പോൺസർ ചെയ്തത്. 1999-ൽ അദ്ദേഹത്തിന്, ചാൻസലർ ആഞ്ചെല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനുമായി (CDU) ബന്ധമുള്ള കോൺറാഡ് ആഡനോർ സ്റ്റിഫ്റ്റുങിൽ നിന്നും മറ്റൊരു സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു.
ജർമ്മനിയിലെ പ്ലാങ്ക്സ്റ്റെറ്റനിലെ ബെനഡിക്ടൻ ആശ്രമവുമായി ബിഷപ്പെന്ന നിലയിൽ ഒണീല സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ആശ്രമത്തിന്റെ …കൂടുതൽ