Clicks20
ml.news

ഫ്രാൻസിസ് മാർപാപ്പയെ സംബന്ധിച്ചിടത്തോളം വ്യഭിചാരം കുഴപ്പമില്ല - അദ്ദേഹത്തിൻ്റെ പുതിയ പാപം “പ്രകൃതിയെ ലംഘിക്കലാണ്“

ഒരു “പാരിസ്ഥിതിക അടിയന്തരഘട്ടത്തെപ്പറ്റി“ ഫ്രാൻസിസ് മാർപാപ്പ ധാർമ്മിക ദൈവശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകി. “ലംഘിക്കപ്പെടുകയും മുറിവേൽക്കുകയും ചെയ്ത ഭൂമിക്ക് വേണ്ടി“ വിലപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനുള്ള കാരണം, ഒരു “സ്വയം ചൂഷണമാണ്“, അദ്ദേഹം റോമിലെ അൽഫോൻസിയൻ അക്കാദമയിൽ വെച്ച് പറഞ്ഞു.

പ്രകൃതിയേയും, ഭൂമിയേയും, സൃഷ്ടിയേയും ലംഘിച്ചതിന് സ്വയം പഴിക്കുന്നവരെ വളരെ അപൂർവ്വമായേ കുമ്പസാരത്തിൽ കാണാറൊള്ളൂവെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. കാരണം, “ഈ പാപത്തെക്കുറിച്ച് നമുക്കറിവില്ല“.

അർജൻ്റീനയിലെ കൊർദോബയിൽ ഫാ. ബെർഗൊഗ്ലിയോ രണ്ട് വർഷങ്ങളോളം കുമ്പസാരകനായി ചിലവഴിച്ചിരുന്നു. തൻ്റെ ജീവിതത്തിൽ അദ്ദേഹം അജപാലന ശുശ്രൂഷയിൽ പങ്കെടുത്ത ഒരേയൊരു അവസരം ഇതാണ്.

“ഞാൻ പാപം ചെയ്തു, വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ എൻ്റെ വാഹനത്തിലെ എയർ കണ്ടീഷനിങ്ങ് ഞാൻ ഉപയോഗിച്ചു, അവിടെവെച്ച് ഞാൻ വറുത്ത മാംസം ഭക്ഷിച്ചു, എൻ്റെ പ്ലാസ്റ്റിക്ക് കുപ്പി റീസൈക്ലിങ്ങിന് ഇടാൻ അബദ്ധവശാൽ മറന്നുപോവുകയും ചെയ്തു“, ട്വിറ്റർ ഉപയോക്താവ് Catholic Sat ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ചുകൊണ്ട് എഴുതി.

ചിത്രം: © Esteban Munilla, Flickr CC BY-ND, #newsLlcewqqrqd