ml.news
27

അമോറിസ്‌ ലെത്തീസ്യയ്ക്ക് വേണ്ടി ജോൺ പോൾ രണ്ടാമനെ ഉപേക്ഷിക്കാൻ തയ്യറായി പോളിഷ് ബിഷപ്പുമാർ

ജോൺ പോൾ രണ്ടാമന്റെ അദ്ധ്യാപനം ഉൾപ്പടെ സഭയുടെ പ്രബോധനങ്ങളെല്ലാം, പോളിഷ് ബിഷപ്പുമാരുടെ പ്രസിദ്ധീകരിക്കാൻ പോകുന്ന രേഖ ഉപേക്ഷിക്കുമെന്ന് പൊളോണിയ ക്രിസ്റ്റ്യാനയുടെ വെബ്‌പേജ് അറിയിക്കുന്നു.

അടുത്തകാലത്ത്, ബിഷപ്പുമാരുടെ രണ്ട് ദിവസത്തെ അസംബ്ലിക്ക് ശേഷം നടന്ന ഒരു വാർത്താസമ്മേളനത്തിൽ, വിരമിച്ച ആർച്ചുബിഷപ്പ് ഹെൻറിക്ക് ഹോസെർ ഇത് വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയിറക്കുകയുണ്ടായി. അമോറിസ്‌ ലെത്തീസ്യ, "മുൻകാല മാർപാപ്പാമാരുടെ പ്രബോധനങ്ങളെ സ്ഥിരീകരിക്കുന്നുവെന്ന്" അദ്ദേഹം വാദിച്ചു. എന്നാൽ അതോടൊപ്പം, അജപാലനപ്രവർത്തനത്തിന് അത് "തീർത്തും പുതിയ ഒരു രീതി" അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹോസെറിന്റെ അഭിപ്രായത്തിൽ, ഇതു വരെയും അജപാലന പ്രവർത്തനം "കൂട്ടായ പ്രബോധനങ്ങളെയും രൂപീകരണത്തെയും അടിസ്ഥാനമാക്കിയായിരുന്നു". മറ്റ് വാക്കുകളിൽ പറഞ്ഞാൽ: ഇനി മുതൽ സഭയുടെ പ്രബോധനം ഒരു സംഗതിയും, അവ നടപ്പിലാക്കുന്നത് തീർത്തും വ്യത്യസ്തമായൊരു കഥയുമായിരിക്കും. സാധാരണക്കാരുടെയിടയിൽ ഇതിനെ ഇരട്ട-ധാർമ്മിക നിലവാരം എന്നാണ് വിളിക്കുക.

വ്യഭിചാരികൾക്ക് ദിവ്യകാരുണ്യം അനുവദിനീയമാണോ അല്ലയോ എന്നത് നിർണ്ണയിക്കാൻ സഭയ്ക്ക് വസ്തുനിഷ്ഠാപരമായ മാനദണ്ഡമില്ലെന്ന് പൊളോണിയ ക്രിസ്റ്റ്യാനയോട് സംസാരിക്കവെ ആർച്ചുബിഷപ്പ് ഹോസെർ പറഞ്ഞു.

കുടുംബങ്ങൾക്ക് വേണ്ടിയുള്ള ബിഷപ്പ്സ് കമ്മീഷന്റെ ചെയർമാനായ, ഷെഷോവിലെ ഇയാൻ വത്രോബ, കത്തോലിസ്കാ എഗെൻസ്യാ ഇൻഫോർമസൈനയോട് സംസാരിക്കവെ, വ്യഭിചാരികൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവുമോ ഇല്ലയോ എന്നുള്ള കാര്യം നിശ്ചയിക്കുന്ന മാറാപ്പ് കുമ്പസാരകരുടെ തോളിലേക്ക് നൽകി. അദ്ദേഹത്തിന്റെ അഭിപ്രയത്തിൽ, "അവസാനമായി ഒരു കുമ്പസാരകനാണ് തീരുമാനം എടുക്കുക".

വൈദികർ അത് നിശ്ചയിച്ചാൽ, പിന്നീട് ഈ തീരുമാനം എടുത്തതിന്റെ പേരിൽ മാദ്ധ്യമങ്ങൾ അവരെ അക്രമിക്കുമ്പോൾ, ബിഷപ്പുമാർ അവർക്കായി പ്രതിരോധിക്കേണ്ടി വരും.

പോളണ്ടിലെ സഭയോട് അടുത്ത് നിൽക്കുന്ന ഒരു ഉറവിടം എഡ്വേഡ് പെന്റിനോട് സംസരിക്കവെ അഭിപ്രായപ്പെട്ടു: “പോളിഷ് ബിഷപ്പുമാർ ജോൺ പോൾ രണ്ടാമന്റെ പാരമ്പര്യം ഉപേക്ഷിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയും അമോറിസ് ലെത്തീസ്യയും മുന്നോട്ട് വെയ്ക്കുന്ന ജ്ഞാനിമവ്യതിയാനം (paradigm shift) സ്വീകരിക്കുകയാണ്“.

ചിത്രം: © Jeffrey Bruno, Aleteia, CC BY-SA, #newsZhozsosxdl