ഭാഷ
ക്ലിക്കുകൾ
59
ml.news

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീണ്ടും തെറ്റ് പറ്റിയോ?

കൊളംബിയയിൽ ഈശോസഭാവൈദികരുമായുള്ള യോഗത്തിൽ, തന്റെ അമോറിസ്‌ ലെത്തീസ്യ "പ്രമുഖനായ തോമസിന്റെ ധാർമ്മികശാസ്ത്രമാണെന്ന്" ഫ്രാൻസിസ് മാർപാപ്പ വാദിച്ചു. പാപ്പയുടെ പരാമർശങ്ങൾ സെപ്റ്റംബർ 28-ന് ലാ ചിവിൽത്ത കത്തോലിക്ക പ്രസിദ്ധീകരിച്ചു.

അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ "പ്രമുഖ ദൈവശാസ്ത്രജ്ഞനായ" വിയെന്ന കർദ്ദിനാൾ ഷോൺബോണിനോട് ചോദിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ആപേക്ഷികവാദാവായ കർദ്ദിനാൾ ഷോൺബോൺ, തോമസിന്റെ ധാർമ്മിക ദൈവശാസ്ത്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്ത വ്യക്തിയാണ്. 2016 മുതൽ കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ മൈക്കിൾ പാകലുക്കിനെ പോലെയുള്ള ചില പണ്ഡിതർ, വി. തോമസ് അക്വീനാസ് (+ 1274) അമോറിസ്‌ ലെത്തീസ്യയിൽ തെറ്റായി ഉദ്ധരിക്കപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഒരു ഉദാഹരണം ഖണ്ഡിക 301-ആണ്. സദ്ഗുണങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും വിശുദ്ധരാകാമെന്ന ചിന്ത തോമസ് പിന്തുണയ്ക്കുന്നുവെന്ന് അത് സൂചിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ, പഴയകാല പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും അൽപ്പം ബുദ്ധിമുട്ടോടെ ധാർമ്മികനിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തികളെക്കുറിച്ചാണ് തോമസ് പറയുന്നത്.

ചിത്രം: cathcon.blogspot.com, #newsIppxefqbsz
ml.news ഈ പോസ്റ്റ് പരാമർശിച്ചു വാദങ്ങൾക്ക് ചെവികൊടുക്കാൻ കർദ്ദിനാൾ കാസ്പർ വിസ്സമ്മതി.