Clicks20
ml.news

നൂൺഷ്യോ കാര്യാലയത്തിൽ നിഗൂഢമായ അസ്ഥികൾ: വലിയ മാദ്ധ്യമ കോലാഹലം, പിന്നീടോ? ഒന്നുമില്ല

ഇറ്റലിയിലെ റോമിലുള്ള അപ്പസ്തോലിക നൂൺഷ്യോ കാര്യാലയത്തിൽ ഒക്ടോബർ 2018-ൽ കണ്ടെത്തിയ അസ്ഥികൾ വലിയ മാദ്ധ്യമ കോലാഹലത്തിന് കാരണമായി.

“വത്തിക്കാൻ“ ഒരു കൊലപാതകത്തിൻ്റെ ഇരയെ ഒളിപ്പിച്ചതാണെന്നും അതിന് ഇറ്റാലിയൻ അധോലോകവുമായി ബന്ധമുണ്ടെന്നും പോലുള്ള അനേകം കത്തോലിക്കാവിരുദ്ധമായ ഗൂഡാലോചന സിദ്ധാന്തങ്ങൾ മാദ്ധ്യമങ്ങൾ കൊണ്ടുവന്നിരുന്നു.

ഭയചകിതമായ വത്തിക്കാൻ പെട്ടെന്ന് തന്നെ ഇറ്റാലിയൻ പോലീസിന് നയതന്ത്രകാര്യാലായത്തിൽ പ്രവേശിക്കാനും അന്വേഷണം നടത്താനും അനുമതി നൽകി.

1700 മുതൽ 2000 വർഷങ്ങൾ വരെ പഴക്കമുള്ള, സാധാരണ രീതിയിൽ മരിച്ച, ഒരു മനുഷ്യൻ്റേതാണ് എല്ലുകളെന്ന് കണ്ടെത്തലിൽ തെളിഞ്ഞു.

കേസ് അവസാനിപ്പിക്കാൻ റോമൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിവാദം കെട്ടിപ്പൊക്കിയ മാദ്ധ്യമങ്ങൾ നിശ്ശബ്ദരായി.

ചിത്രം: © questionablemonkey, Flickr, CC BY, #newsCdsbunaaka