ml.news
65

സമോവ ഇനി ക്രിസ്ത്യൻ രാജ്യം

സമോവ: ജൂൺ മാസത്തിന്റെ തുടക്കത്തിൽ, പാർലമെന്റിലെ 49 പ്രതിനിധികളിൽ 43 പേരും ഭരണഘടനയിലെ അനുഛേദം‍ 1-ന്റെ ഭേതഗതിയ്ക്ക് വേണ്ടി വോട്ട് ചെയ്തിരുന്നു. ഇപ്രകാരമായിരുന്നു ആ മാറ്റം: "സമോവ എന്ന ക്രിസ്ത്യൻ രാജ്യം ദൈവപിതാവും, പുത്രനും പരിശുദ്ധാത്മാവും ചേർന്ന് സ്ഥാപിച്ചതാണ്".

മതേതരരാഷ്ട്രത്തിൽ നിന്നും ക്രിസ്ത്യൻ രാഷ്ട്രമാക്കുവാനായിരുന്നു ഭരണഘടനയിലെ ഈ ഭേദഗതി. പടിഞ്ഞാറൻ സംസ്കാരത്തിന്റെ അധിനിവേശത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള പ്രചോദനവും ഈ മാറ്റത്തിന് പിന്നിലുണ്ട്. ജനസംഖ്യയിലെ 98 ശതമാനവും ക്രിസ്ത്യാനികളാണ്. 20% കത്തോലിക്കരും.

ചിത്രം: Cathedral in Apia, © Michael Coghlan, Flickr, CC BY-SA , #newsRlywelehya