Clicks34
ml.news

മെജുഗോരെ: പാഷണ്ഡതകൾ, വ്യാജ അത്ഭുതങ്ങൾ, വൈരുദ്ധ്യങ്ങൾ

അടുത്തകാലത്ത് Gloria.tv-ക്ക് നൽകിയ അഭിമുഖത്തിൽ (ഓഗസ്റ്റ് 27) സ്വിറ്റ്സർലൻഡിലെ ലുഗാനോയിൽ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഫാ. മാൻഫ്രെഡ് ഹോക്ക, മെജുഗോരെയിലെ പ്രതിഭാസത്തെയും വത്തിക്കാൻ അതിനെ കൈകാര്യം ചെയ്യുന്ന വിധത്തെയും വിമർശിച്ചു.

പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള എറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ ദൃക്സാക്ഷ്യങ്ങൾ, ദർശകരുമായുള്ള അഭിമുഖങ്ങളുടെ ടേപ്പ് റെക്കോഡിങ്ങുകളും ആദ്യ പ്രത്യക്ഷീകരണം നടന്ന ദിവസങ്ങളിലെ റെക്കോഡിങ്ങുകളുമാണ് (1981 ജൂൺ 27 മുതൽ 30 വരെ).

എന്നാൽ ഈ പ്രധാനപ്പെട്ട സ്രോതസ്സിനെ കർദ്ദിനാൾ കമില്ലോ റുയീനിയുടെ നേതൃത്വത്തിലുള്ള വത്തിക്കാന്റെ മെജുഗോരെ കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും, ഈ കാലയളവിൽ നടന്ന പ്രത്യക്ഷീകരണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

വത്തിക്കാൻ അംഗീകരിക്കനൊരുങ്ങുന്ന പ്രത്യക്ഷീകരണങ്ങളിൽ, “നിങ്ങൾക്ക് വേണ്ടത്ര കാലത്തോളം പ്രത്യക്ഷപ്പെടാമെന്ന്“, ജൂൺ 29-ന് “ഗോസ്പ“ ഉറപ്പ് നൽകി. എന്നാൽ ഒരു ദിവസത്തിന് ശേഷം താൻ മൂന്ന് വട്ടം കൂടിയേ പ്രത്യക്ഷയാവുകയൊള്ളുവെന്ന് അവൾ പറഞ്ഞു.

അതേ ജൂൺ 29-ന് തന്നെ തളർവാത രോഗിയായ മൂന്ന് വയസ്സുകാരൻ ഡാനിയേൽ സെറ്റ്കയെ സുഖപ്പെടുത്തുമെന്ന് “ഗോസ്പ“ ഉറപ്പ് നൽകിയെങ്കിലും അതും നടന്നില്ല.

വത്തിക്കാൻ അംഗീകൃത പ്രത്യക്ഷീകരണങ്ങളിൽ “ഗോസ്പ“ അസാധരണമായ ലക്ഷണങ്ങളാണ് കാണിച്ചത്. അവൾ ചിരിക്കുകയും അവളുടെ കരങ്ങൾ വിറയ്ക്കുകയും ചെയ്തു. ദർശകരെ അവൾ തൊടാൻ അനുവദിക്കുകയും അവർക്ക് “സ്റ്റീൽ“ പോലെ തോന്നിക്കുകയും ചെയ്തു. തണുത്തുറഞ്ഞ കൈകളെപ്പറ്റി ഒരു ദർശകൻ പരാധിപ്പെട്ടു.

“ഗോസ്പ“ പാഷണ്ഡതകളും പ്രചരിപ്പിച്ചു. സ്വർഗ്ഗത്തിൽ ശരീരവും ആത്മാവുമുള്ളവരാണ് വിശുദ്ധരെന്ന് മെയ് 6, 1982-ൽ അവൾ പറഞ്ഞു. ഒക്ടോബ്ർ 1, 1981-ൽ “ദൈവത്തിന് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന്...“ അവൾ വാദിച്ചു.

ജനുവരി 14, 1985-ൽ, ദർശകരിൽ ഒരാളായ വിക്കയുമൊത്ത് മെജുഗോരെ അനുഭാവിയായ ഷോൺ-ലൂയി മാർട്ടിൻ ഒരു പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിച്ചു. ഒരവസരത്തിൽ, മാർട്ടിൻ ആനന്ദനിർവൃതിയിലായിരുന്ന വിക്കയുടെ നേർക്ക് വിരലുകൾ നീട്ടി. എന്നാൽ വിക്ക പെട്ടെന്ന് ചലിക്കുകയും തല പിറകോട്ട് നീക്കുകയും ചെയ്തു.

തന്റെ പ്രതികരണം വിക്ക വിവരിച്ചത് “ഗോസ്പയുടെ“ കരങ്ങളിൽ നിന്ന് വീഴുന്ന ഉണ്ണിയേശുവിനെ പിടിക്കാനാണെന്നായിരുന്നു. “അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് മുമ്പോട്ട് നീങ്ങുന്നതിന് പകരം പിറകോട്ട് നീങ്ങിയത്?“, മാർട്ടിൻ ചോദിച്ചു.

"അനുസരണക്കേട്“, “നുണകൾ“, “മൂല്യച്യുതികൾ“ എന്നിവ ഫലങ്ങളായിട്ടുള്ള “പൈശാചികാത്മാക്കളിൽ“ നിന്നുമാണ് ആദ്യ പ്രത്യക്ഷീകരണങ്ങൾ നടന്നതെന്ന് വിശ്വസിക്കാനുള്ള വാദങ്ങൾ ഹോക്കയ്ക്കുണ്ട്.

#newsWmzltnwkuw