ml.news
492

ബീച്ച് കുർബ്ബാനയ്ക്ക് “നേതൃത്വം“ കൊടുത്ത അതേ ഫ്രാൻസിസ് ബിഷപ്പാണിത്

ചിത്രത്തിൽ കാണുന്ന ആശീർവദിക്കുന്ന വ്യക്തി അർജൻ്റീനയിലെ മെർലോ-മൊറേനോയിൽ നിന്നുള്ള സഹായമെത്രാനായ ഓസ്കർ മിന്യാറോയാണ് (58).

മെർലോ-മൊറേനൊ രൂപതയിൽ മിന്യാറോ ഇടവക വൈദികനായിരുന്നപ്പോൾ എടുത്ത ചിത്രമാണിത്.

ദൈവനിന്ദകമായ കുർബ്ബാനകൾ അർപ്പിക്കുന്നത് ബിഷപ്പായാതിന് ശേഷവും അദ്ദേഹം തുടരുന്നു. പനാമ ലോകയുവജനദിനത്തിൽ ഒരു ബീച്ച് കുർബ്ബാനയ്ക്ക് ഇരുന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ പരസ്യമായ ദൈവനിന്ദ.

സെപ്റ്റംബർ 2016-ലാണ് മിന്യാറോ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പയാൽ നിയമിക്കപ്പെട്ടത്. അതിനും ദശാബ്ദങ്ങൾക്ക് മുമ്പേ, വൈദിക ബ്രഹ്മചര്യം പരസ്യമായി എതിർക്കുകയും, സ്വവർഗ്ഗവിവാഹം പിന്തുണയ്ക്കുകയും, സഭയ്ക്ക് “സ്വവർഗ്ഗഭോഗത്തോട് പേടിയാണെന്ന്“ പറയുകയും, ഗർഭധാരണം മുതൽക്കേ മനുഷ്യ ജീവനുണ്ട് എന്നതിനെ എതിർക്കുകയും ചെയ്യുന്ന പാഷണ്ഡകനായിരുന്നു അദ്ദേഹം.

#newsOnohffdxoh