ml.news
97

"വൈക്കോൽ മനുഷ്യനെ" ആക്രമിച്ച് ബിഷപ്പ്

മാൾട്ട: വ്യഭിചാരികൾക്കും ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള വിവാദപരമായ അനുവാദത്തിനെതിരെ ശബ്‍ദമുയർത്തുന്നവർക്കുള്ള മറുപടിയായിട്ട്, "പ്രതീക്ഷയെ" കുറിച്ച് ഗോസോയിലെ ആധുനികവാദിയായ ബിഷപ്പ് മാരിയോ ഗ്രെക്, ഒരു അജപാലന എഴുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.

"നിർഭാഗ്യവശാൽ, മതപരമായ തീക്ഷണത മൂലം, മനുഷ്യനിലുള്ള നന്മയേക്കാളുപരി കുറവുകളിൽ ശ്രദ്ധ വെയ്ക്കാൻ സാധ്യതയുള്ള ദുർവ്വിധിയുടെ പ്രവാചകന്മാരുണ്ട്. അഭിനന്ദിക്കുന്നതിന് പകരം തെറ്റുകൾ പരിഗണിക്കുന്നതിൽ അവർ കുടുങ്ങി കിടക്കുന്നു. എന്നിരുന്നാലും, ഒരു മനുഷ്യൻ ചെറുതായിട്ടെങ്കിലും ആത്മാർത്ഥതയോടെ തന്റെ കാലുകളിൽ നില്ക്കാൻ ശ്രമിക്കുമ്പോൾ; ആ മനുഷ്യനെ പരിരക്ഷിക്കുന്നതിനേക്കാളും കൂടുതലായി നിയമപരമായ എഴുത്തുകളെ പരിരക്ഷിക്കുന്നതിൽ അവർ താത്പര്യം കാണിക്കുന്നു."

ഇത്തരത്തിലുള്ള വാദങ്ങളെ "വൈക്കോൽ മനുഷ്യൻ (straw man)" എന്നാണ് വിശേഷിപ്പിക്കാറ്. എതിരാളിയുടെ വാദങ്ങൾ തെറ്റാണെന്ന് തോന്നിപ്പിക്കാൻ അതിന് സാധിക്കും. എന്നാൽ യഥാർത്ഥത്തിൽ, ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത വാദങ്ങളെ എതിർക്കുകയാണ് ചെയ്യുന്നത്. ഒരു "ശത്രു" വാദങ്ങളുടെ വിമർശനാത്മക ചിന്തയ്‌ക്കോ അവയുടെ ഗ്രാഹ്യത്തിനോ അതീതമാണെങ്കിലാണ് അത്തരം യുക്തിപരമായ തെറ്റിദ്ധാരണകൾ ഉപയോഗിക്കുക.

ചിത്രം: Mario Grech, 2007, #newsKgwbpdxrkd