ml.news
93

ബിഷപ്പ് റോബർട്ട്: "മാർട്ടിൻ ലൂഥർ ദൈവകൃപയുടെ മിസ്റ്റിക്"

ലോസ് ആഞ്ചലസ്‌: അലെക് റൈറിയുടെ "പ്രൊട്ടസ്റ്റന്റ്സ്" എന്ന പുസ്തകം മാർട്ടിൻ ലൂഥറിനെ വേറൊരു കാഴ്ചപ്പാടിൽ വീക്ഷിക്കാൻ സഹായിച്ചെന്ന് ലോസ് ആഞ്ചലസ്‌ സഹായമെത്രാൻ റോബർട്ട് ബാരൺ. "ലൂഥറിന്റെ ജീവിതവും ദൈവശാസ്ത്രവും ഉദാത്തമായ ദൈവകൃപയുടെ കാതലായിരുന്നു", അദ്ദേഹം aleteia.org-യിൽ കുറിക്കുന്നു. ലൂഥറിന്റെ പ്രവർത്തനങ്ങളെ "മതമുന്നേറ്റമെന്നും", "പ്രേമബന്ധമെന്നും" അദ്ദേഹം വിശേഷിപ്പിക്കുന്നു. "ലൂഥർ, പെട്ടെന്ന് പ്രേമത്തിലായ, ദൈവകൃപയുടെ മിസ്റ്റിക് ആയിരുന്നെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ യഥാർത്ഥ്യത്തിൽ കത്തോലിക്ക സഭയെ ആത്യന്തം വിമർശിച്ചയാളാണ് ലൂഥർ. കുർബ്ബാനയെ "പാപ്പായുടെ വിഗ്രഹാരാധനകളിൽ" വെച്ച് "ഏറ്റവും ബഹൃത്തും ഭയാനകവുമായ അശുദ്ധി" എന്നാണ് ലൂഥർ വിശേഷിപ്പിച്ചത് (ഷ്മാക്കാൾഡ് രേഖകൾ).

ലൂഥർ പറഞ്ഞിട്ടുള്ള മറ്റ് കാര്യങ്ങൾ:

"വി. യോഹന്നാൻ ശ്ലീഹ പറഞ്ഞിട്ടുള്ള കിണറ്റിൻ കരയിലെ സ്ത്രീയടക്കം അനേകം സ്ത്രീകളുമായി യേശു വ്യഭിചരിച്ചിരുന്നു. "ഇവൻ എന്താണ് അവളുടെയൊപ്പം" എന്ന് എല്ലാവരും ചോദിച്ചിരുന്നില്ലേ. രണ്ടാമതായി മഗ്ദലെന മറിയം, മൂന്നാമതായി പാപിനിയായ സ്ത്രീ. അതിനാൽ, ഏറ്റവും നീതിമാനായ ക്രിസ്തുവിന് പോലും മരണത്തിന് മുമ്പ് വ്യഭിചാരത്തെക്കുറിച്ച് കുറ്റബോധം ഉണ്ടായിരുന്നിരിക്കാം". (Tischreden, Weimarer Edition, Vol. 2, p. 107)

"ക്രിസ്തുവിൽ ഉള്ളതിനേക്കാൾ വിശ്വാസം എനിക്ക് എന്റെ ഭാര്യയിലും ശിഷ്യരിലുമുണ്ട്". (Tischreden, 2397b)

"വിശുദ്ധ ഗ്രന്ഥം ഒരു മനുഷ്യന്റെ ബഹുഭാര്യത്വത്തെ എതിർക്കുന്നില്ല". (De Wette, Vol. 2, p. 459)

ചിത്രം: Robert Barron, © Roman Catholic Archdiocese of Boston, CC BY-NC , #newsEziyiaanon