Clicks66
ml.news

പുനർവിവാഹം ചെയ്ത വിവാഹമോചിതർക്ക് ദിവ്യകാരുണ്യ സ്വീകരണം "അനുവദിച്ചു"

ഇറ്റലി: തിരുസഭയുടെ കീഴിലുള്ള ഇറ്റാലിയൻ മിലിട്ടറി ഓർഡിനേറ്റ്, പുനർവിവാഹം ചെയ്ത വിവാഹമോചിതർക്ക് ദിവ്യകാരുണ്യ സ്വീകരണം "അനുവദിച്ചു". പുതിയ നിയമത്തിനും, കാത്തോലിക്ക അനുശാസനങ്ങൾക്കും തികച്ചും വിപരീതമാണിത്. ഓർഡിനേറ്റ് പുറത്തിറക്കിയ മാർഗ്ഗരേഖയിലൂടെയാണ് സഭാവിശ്വാസത്തിനെതിരായ ഈ അനുമതി. സ്വവർഗ്ഗരതിയേയും വിവാഹമോചനത്തെയും പിന്തുണക്കുന്ന കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ കൊക്കോപൽമേറിയോടെ (പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്‌ലേറ്റീവിന്റെ പ്രസിഡന്റ്) ഒരു അവതാരികയും അതിൽ അടങ്ങിയിരിക്കുന്നു.

ചിത്രം: © U.S. Naval Forces Central Command, CC BY , #newsVsyfeqqupu