ml.news
31

"ഫ്രാൻസിസ് മാർപാപ്പയുടെ ദൈവശാസ്ത്രത്തെ" വിമർശിച്ച് ബെനഡിക്ട് പതിനാറാമൻ

സെക്രട്ടറിയേറ്റ് ഫോർ കമ്മ്യൂണിക്കേഷസൻസിന്റെ മോൺസിഞ്ഞോർ ദാരിയോ വിഗനോയ്ക്ക് ബെനഡിക്ട് പതിനാറാമൻ അയച്ച കത്തിന്റെ പൂർണ്ണരൂപം ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ടു. "ഫ്രാൻസിസ് മാർപാപ്പയുടെ ദൈവശാസ്ത്രം" എന്ന …കൂടുതൽ
സെക്രട്ടറിയേറ്റ് ഫോർ കമ്മ്യൂണിക്കേഷസൻസിന്റെ മോൺസിഞ്ഞോർ ദാരിയോ വിഗനോയ്ക്ക് ബെനഡിക്ട് പതിനാറാമൻ അയച്ച കത്തിന്റെ പൂർണ്ണരൂപം ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ടു. "ഫ്രാൻസിസ് മാർപാപ്പയുടെ ദൈവശാസ്ത്രം" എന്ന പേരിലുള്ള പതിനൊന്ന് ചെറുപുസ്തകങ്ങൾക്ക് ആമുഖമെഴുതാനുള്ള അഭ്യർത്ഥനയ്ക്ക് മറുപടിയായിട്ടാണ്, ആദരപൂർവ്വം അത് നിരസിച്ചുകൊണ്ട്, ബെനഡിക്ട് പതിനാറാമൻ കത്തെഴുതിയത്.
ഫ്രാൻസിസ് മാർപാപ്പയേയും അദ്ദേഹത്തിന്റെ "ദൈവശാസ്ത്രത്തെയും“ ബെനഡിക്ട് പുകഴ്ത്തിയെന്ന രീതിയിൽ, കത്തിലെ ചില തിരഞ്ഞെടുത്ത ഭാഗങ്ങൾ ഈ ആഴ്ചയുടെ ആദ്യവാരം വിഗനോ പ്രസിദ്ധീകരിച്ചിരുന്നു.
പ്രസിദ്ധീകരിക്കാതിരുന്ന ഭാഗങ്ങളിൽ അപ്രിയമായ കാര്യങ്ങളുണ്ട്. കാരണം, ചെറുപുസ്തകങ്ങളുടെ എഴുത്തുകാരിൽ ഒരാളായ ഫാ. പീറ്റർ ഹൂണർമന്നിനെ ബെനഡിക്റ്റ് പതിനാറാമൻ അതിൽ വിമർശിച്ചിരുന്നു. അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്:
“അതിനോട് ചേർത്തു തന്നെ, ഞാൻ മാർപാപ്പയായിരുന്ന സമയത്ത് പാപ്പാ-വിരുദ്ധ പദ്ധതികൾക്ക് തുടക്കം കുറിച്ച ഒരു പ്രൊഫസ്സർ ഹൂണർമനും എഴുത്തുകാരിൽ ഉള്ള വസ്തുത എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യമറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചാക്രിക ലേഖനമായ വെറിത്താത്തിസ് സ്പ്ലെന്ദോറിന്റെ (Veritatis Splendor …കൂടുതൽ