ml.news
59

ഓഗസ്റ്റ് 21-ലെ സൂര്യഗ്രഹണ സമയത്ത് ബസിലിക്ക അശുദ്ധമാക്കാൻ പദ്ധതി

അമേരിക്ക: ഓഗസ്റ്റ് 21-ലെ സൂര്യഗ്രഹണ സമയത്ത്, വാഷിംഗ്‌ടൺ ഡി.സി.യിലെ ബസിലിക്ക ഓഫ് ദി നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ഒരു "ഒഴിഞ്ഞ കോണിൽ", മാരിജുവാന ഓയിൽ കത്തിച്ച്, ദൈവാലയത്തെ അശുദ്ധമാക്കാൻ ഒരു കൂട്ടം പ്രവർത്തകർ ആലോചിക്കുന്നു.

അതിനുശേഷം സംഘം പള്ളിക്ക് പുറത്ത്, കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ സമീപത്ത് നിന്ന്, ഒരു കുഴലിലൂടെ പുക വിട്ടുകൊണ്ട് നിന്ദനം തുടരും.

ഇതിന്റെ നടത്തിപ്പുകാരി ആൻ ആംസ്ട്രോങാണ്. പ്രവർത്തകരുടെ ഒരു ശൃംഖല തന്നെ തനിക്കുണ്ടെന്ന് പറയുന്ന അവർ 75 പേർ പരിപാടിയിൽ പങ്കാളികളാകുമെന്ന് കരുതുന്നു. "ചാപ്പലിനുള്ളിൽ പ്രാർത്ഥന നടത്താൻ ഞങ്ങൾക്ക് ബസിലിക്കയുടെ അനുവാദം ആവശ്യമില്ല", യു.എസ്. വാർത്താ റിപ്പോർട്ടറും ബ്ലോഗറുമായ സ്റ്റീവൻ നെൽസണോട് അവർ പറഞ്ഞു.

ചിത്രം: Public Domain Flickr MrGray70, #newsEfeyxspzqd