ml.news
42

ഇറ്റാലിയൻ തിരഞ്ഞെടുപ്പ്: ഫ്രാൻസിസ് മാർപാപ്പയും ഇടതുപക്ഷ പാർട്ടികളും ഞെരുക്കത്തിൽപ്പെട്ടു

മുൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും, മാർച്ച് 2013 മുതൽ അധികാരത്തിലുണ്ടായിരുന്നതുമായ, ഇറ്റാലിയൻ പാർത്തീത്തോ ഡെമോക്രാറ്റിക്കോ (പി.ഡി.), ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 20%-ൽ താഴെ വോട്ടുകൾ ലഭിച്ച് പരാജയപ്പെട്ടു. ഇറ്റാലിയുടെ ചരിത്രത്തിലെ ഏറ്റവും കത്തോലിക്കാ-വിരുദ്ധമായ ഭരണകൂടത്തിന്റെ നേതൃത്വം ഈ പാർട്ടിയുടെ കീഴിലായിരുന്നു.

പി.ഡി. ഭരണകൂടം, ബഹുജനകുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും സ്വവർഗ്ഗഭോഗ-കപടവിവാഹവും ദയാവധവും അവതരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും അവർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ മുടക്കമില്ലാത്ത പിന്തുണയുണ്ടായിരുന്നു.

സ്വവർഗ്ഗഭോഗവിവാഹം അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുത്തിനെ എതിർക്കാനായി ജനുവരി 2016-ൽ രണ്ട് മില്യണോളം വരുന്ന കത്തോലിക്കർ റോമിൽ ഒത്തുകൂടിയപ്പോൾ ബെർഗോഗ്ലിയോ അവരെ പൂർണ്ണമായും അവഗണിച്ചു. ഇടതുപക്ഷ സർക്കാർ ദയാവധം അവതരിപ്പിച്ചപ്പോഴും അദ്ദേഹം നിശ്ശബ്ദനായിരുന്നു. അതിനുപകരം അദ്ദേഹം താത്പര്യപൂർവ്വം, സർക്കാരിന്റെ ബഹുജനകുടിയേറ്റ നയത്തിന് പ്രോത്സാഹനമേകി.

ഇറ്റാലിയൻ രാഷ്ട്രീയത്തിലെ ഫ്രാൻസിസ് മർപാപ്പയുടെ നായകരിൽ ഒരാൾ, പി.ഡി.യുടെ പ്രാദേശിക അനുഭാവിയും നീചയുമായ എമ്മ ബൊണീനോയാണ്. ഇടതുപക്ഷത്തിന് അനുകൂലമായി ഇറ്റാലിയൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള നിരന്തര ശ്രമങ്ങൾക്ക് ശേഷം, ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് പാപ്പയെക്കുറിച്ചുള്ള ഇറ്റാലിയൻ ജനഹിതപരിശോധനയായിരുന്നിരിക്കാം.

ചിത്രം: © Mazur, catholicnews.org.ukCC BY-NC-SA, #newsDbegivdfzj