ml.news
43

കർദ്ദിനാൾ പരോളിനെ "ആധുനികവാദിയെന്ന്" വിളിച്ച് കർദ്ദിനാൾ മുള്ളർ

"ജ്ഞാനിമവ്യതിയാനത്തെക്കുറിച്ച് (paradigm shift)" സംസാരിക്കുന്നത് "കത്തോലിക്കാവിശ്വാസത്തിന്റെ ആധുനികവും വസ്തുനിഷ്ഠവുമായ രീതിയിലുള്ള വ്യാഖ്യാനത്തിലേക്ക് വീണ്ടും നയിക്കപ്പെടുന്നത് പോലെയാണെന്ന്" firstthings.comകൂടുതൽ
"ജ്ഞാനിമവ്യതിയാനത്തെക്കുറിച്ച് (paradigm shift)" സംസാരിക്കുന്നത് "കത്തോലിക്കാവിശ്വാസത്തിന്റെ ആധുനികവും വസ്തുനിഷ്ഠവുമായ രീതിയിലുള്ള വ്യാഖ്യാനത്തിലേക്ക് വീണ്ടും നയിക്കപ്പെടുന്നത് പോലെയാണെന്ന്" firstthings.com-ൽ (ഫെബ്രുവരി 20) കർദ്ദിനാൾ ഗെഹാർഡ് മുള്ളർ എഴുതുന്നു.
അടുത്ത കാലത്ത്, വത്തിക്കാൻ സംസ്ഥാന സെക്രട്ടറിയായ കർദ്ദിനാൾ പിയെത്രോ പരോളിനും, ചിക്കാഗോ കർദ്ദിനാൾ ബ്ലേസ്‌ ക്യുപ്പിച്ചും അമോറിസ്‌ ലെത്തീസ്യയെ സംബന്ധിച്ചുള്ള "ജ്ഞാനിമവ്യതിയാനം" ആവശ്യപ്പെട്ടിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ താത്പര്യങ്ങൾക്ക് അനുസൃതമാണെന്ന വാദം വഴി അമോറിസ്‌ ലെത്തീസ്യയുടെ വ്യാഖ്യാനങ്ങൾ മതാനുസാരമാണെന്ന് കരുതാനാവില്ലെന്ന് മുള്ളർ നിരീക്ഷിക്കുന്നു. മറിച്ച്, "വിശ്വാസനിക്ഷേപങ്ങളിൽ സൂക്ഷിക്കപ്പെടുന്ന ക്രിസ്തുവിന്റെ വചനങ്ങളോട് യോജിച്ചാൽ മാത്രമേ അവ മതാനുസാരമാവുന്നൊള്ളു".
“പ്രബോധനം അജപാലനശ്രദ്ധയ്ക്ക് പ്രതിബന്ധമാണെന്ന പോലെ“ സഭയുടെ അദ്ധ്യാപനത്തെ മാറ്റിനിർത്താനുള്ള ഉപാധിയായിട്ട് “അജപാലനമാറ്റം“ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, കാര്യങ്ങളെ എതിർക്കുന്നത് വിവേചനാബുദ്ധിയുടെ കടമയാണെന്ന് കർദ്ദിനാൾ ഉപദേശിക്കുന്നു.
ചിത്രം: Gerhard Ludwig Müller,…കൂടുതൽ