ml.news
44

ഇറ്റാലിയൻ ഇന്റീരിയർ മന്ത്രിയും ഫ്രാൻസിസ് മാർപാപ്പയും നേർക്കുനേർ: "എന്റെ മാർപാപ്പ ബെനഡിക്ടാണ്"

സെപ്റ്റംബർ 2016-ൽ വാഗ്ചാതുര്യമുള്ള ഇറ്റാലിയൻ രാഷ്ട്രീയപ്രവർത്തകൻ മത്തെയോ സൽവീനി, ഫ്രാൻസിസ് മാർപാപ്പയുടെ ആധുനികവാദത്തെയും ബഹുജനകുടിയേറ്റ പ്രചാരണത്തെയും വിമർശിച്ചുകൊണ്ടുള്ള ഒരു ടി-ഷർട്ട് കയ്യിലേന്തി മാദ്ധ്യമപ്രവർത്തകരുടെ മുമ്പിലേക്ക് എത്തുകയുണ്ടായി.

അതിനിടയ്ക്ക് സൽവീനി തന്റെ രാജ്യത്തിൻറെ ഉപപ്രധാനമന്ത്രിയും ഇന്റീരിയർ മന്ത്രിയുമായി നിയമിക്കപ്പെട്ടു.

ഹോർഹെ ബെർഗോഗ്ലിയോയുടെ ചിത്രമുള്ള ടി-ഷർട്ടിൽ “Il mio Papa è Benedetto” - "എന്റെ മാർപാപ്പ ബെനഡിക്റ്റാണ്" എന്ന വാചകവും എഴുതിയിരുന്നു.

"നമ്മൾ ബെനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങൾ മറക്കരുതെന്ന്" 2016-ൽ സൽവീനി ട്വിറ്ററിൽ കുറിച്ചിരുന്നു.

#newsFvrlvbwdfw