ml.news
60

വികാരി ജനറൽ മുസ്ലിമായോ?

ഫിലിപ്പൈൻസ്: മുസ്ലിം തീവ്രവാദികളുടെ പക്കൽ 117 ദിവസം ബന്ദിയായിരുന്ന വികാരി ജനറൽ ഫാ. ടെറെസീത്തോ 'ചീത്തോ' സോഗാനോബ് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്ന ശ്രുതികളെ സ്പഷ്ടമായി തള്ളിക്കളയാൻ മറാവിയിലെ …കൂടുതൽ
ഫിലിപ്പൈൻസ്: മുസ്ലിം തീവ്രവാദികളുടെ പക്കൽ 117 ദിവസം ബന്ദിയായിരുന്ന വികാരി ജനറൽ ഫാ. ടെറെസീത്തോ 'ചീത്തോ' സോഗാനോബ് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്ന ശ്രുതികളെ സ്പഷ്ടമായി തള്ളിക്കളയാൻ മറാവിയിലെ ബിഷപ്പ് എഡ്വിൻ ഡെല പെന്വയ്ക്ക് സാധിച്ചില്ല.
ഫാ. സോഗാനോബ് ഇസ്ലാമായോന്ന് ചോദിച്ചപ്പോൾ "ഞങ്ങൾക്ക് അതിനെക്കുറിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറാവി നഗരത്തിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആരെങ്കിലും പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, "അത് പൂർണ്ണമായ പരിവർത്തനമായി കണക്കാക്കാൻ സാധിക്കില്ല".
ഫാ. സോഗാനോബ് മുസ്ലീമാകാൻ നിർബന്ധിക്കപ്പെട്ടെന്ന് ദുരന്തനിവാരണ കമ്മിറ്റിയിലെ ഒരു വക്താവ് മുമ്പ് പറഞ്ഞിരുന്നു.
നീണ്ട താടി മൂലം അദ്ദേഹം ഒരു മുസ്ലിമാണെന്നാണ് കരുതപ്പെടുന്നതെന്ന് rappler.com പറയുന്നു.
ചിത്രം: Teresito 'Chito' Soganub, GMA News, #newsGnqsexkwzt