ml.news
103

ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപത സ്വവർഗ്ഗഭോഗ പരിപാടിയിൽ പങ്കെടുത്തു

ഓസ്ട്രിയ: ഇതാദ്യമായി, ജർമ്മൻ ഭാഷ സംസാരിക്കുന്ന ഒരു രൂപത ഔദ്യോഗികമായി സ്വവർഗ്ഗഭോഗ പരിപാടിയിൽ പങ്കെടുത്തു. ജൂലൈ 1-ന്, ഫെൽഡ്കിർഷ്‌ രൂപത, ശെമ്മാശനായ യോഹാന്നസ് ഹൈൽ, അത്മായനായ എഡ്ഗാ ഫെർഹിൽ-ബ്ലും എന്നീ രണ്ട് പ്രതിനിധികളെ, സ്വവർഗ്ഗഭോഗികളുടെ പ്രയാണത്തിന് നേതൃത്വം നൽകാനായി ബ്രീഗെൻസിലേക്ക് അയച്ചു. രൂപതയുടെ കീഴിലുള്ള "സെന്റർ ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയുടെ" നടത്തിപ്പുകാരനാണ് ഫെർഹിൽ-ബ്ലും. "അജപാലനപരമായ മഴവില്ല്" എന്ന മുദ്രാവാക്യം രേഖപ്പെടുത്തിയ ബാനറുകളും പതാകകളും രൂപതാപ്രതിനിധികൾ ഏന്തിയിരുന്നു. പുരോഗമനവാദിയായ ബിഷപ്പ് ബെന്നോ എൽബ്‌സാണ് ഫെൽഡ്കിർഷ്‌ രൂപത നയിക്കുന്നത്.

ചിത്രം: Screenshot csd-bregenz.at, #newsWouiagzngi