ml.news
29

നിരീശ്വരവാദികളും രാഷ്ട്രീയ തീവ്രവാദികളുമായിട്ടാണ് വത്തിക്കാൻ "യുവജനത്തെ" കണക്കാക്കുന്നത്

മാർച്ചിൽ നടക്കാനിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ “യുവജന സൂനഹദോസിന്” മുന്നോടിയായിട്ടുള്ള റോമൻ പ്രീ-സിനഡിലേക്ക് മൂന്ന് യുവാക്കളെ സ്വിസ്സ് ബിഷപ്പുമാർ അയക്കുമെന്ന്, 20min.ch അറിയിക്കുന്നു.

"സഭയെ വിമർശിക്കുന്നവരും നിരീശ്വരവാദികളുമായ" പ്രതിനിധികൾക്ക് വേണ്ടി, വിവാദ പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ ആവശ്യപ്പെടുകയുണ്ടായി.

അവരിൽ ഒരാൾ, ഗർഭച്ഛിദ്രം, സ്വവർഗ്ഗഭോഗം, ദയാവധം എന്നിവ പ്രോത്സാഹിപ്പിക്കുന്ന അത്യന്ത്യം ഇടതുപക്ഷ ഗ്രീൻ പാർട്ടിയിലെ സജീവ പ്രവർത്തകൻ, 25 വയസ്സുള്ള, ജോനാസ് ഫെൽഡ്മാനാണ്. "സ്വവർഗ്ഗഭോഗ സ്നേഹത്തെ വിവേചിക്കുന്ന" ഒരു സ്ഥാപനത്തിലെ അംഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ ഫ്രാൻസിസ് മാർപാപ്പയോട് പറയും.

മറ്റൊരു പ്രതിനിധി, അഞ്ച് സഭാവിരുദ്ധ സംഘടനകളിലെങ്കിലും അംഗവും മാധ്യമപ്രവർത്തകനുമായ 25 വയസ്സുള്ള സാന്ദ്രോ ബക്കറാണ്. സഭ “വളർച്ചയുടെ ശത്രുവാണെന്നും“, “കത്തോലിക്കാസഭ ചെയ്തുകൊണ്ടിരിക്കുന്ന നാശം പൂർവ്വസ്ഥിതിയിലാക്കാനും“ അയാൾ ഫ്രാൻസിസ് മാർപാപ്പയോട് പറയും.

മൂന്നാമത്തെ പ്രതിനിധി 23-കാരിയായ ദൈവശാസ്ത്ര വിദ്ധ്യാർത്ഥിനി മെഡിയ സാർബാക്കാണ്. കത്തോലിക്കയാണെന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. പാപ്പയെ കണ്ടുമുട്ടുകയാണെങ്കിൽ അവർ “(buenos días) സുപ്രഭാതമെന്നോ“, “(buenas tardes) ഗുഡ് ആഫ്റ്റർനൂണെന്നോ“ പറയും.

യുവജന സൂനഹദോസ് ഇതിനോടകം തന്നെ സഭയെ പഠിപ്പിച്ചത് എന്തെന്നാൽ: സാധാരണക്കാരായ യുവകത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ വത്തിക്കാനിൽ സ്ഥാനമില്ല.

ചിത്രം: © korea.net, CC BY-SA, #newsRsgzhixijl