ml.news
34

സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം വലിയ പ്രതിസന്ധികളിൽ

"താങ്കളുടെ രാജിയോടൊപ്പം ഒരു നല്ല അഭിഭാഷകനെക്കൂടി കണ്ടെത്തേണ്ടതുണ്ട്", സിസ്റ്റൈൻ ചാപ്പൽ ഗായകസംഘത്തിന്റെ ഡയറക്ടറായ സലേഷ്യൻ വൈദികൻ മാസിമോ പലോമ്പെല്ലയോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് തന്റെ രാജിക്കത്ത് അദ്ദേഹം പാപ്പയെ ഏൽപ്പിച്ചത്.

ഗായകസംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായ മിക്കലാഞ്ചലോ നർദെല്ലയും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.

പൊന്തിഫിക്കൽ ആരാധനക്രമത്തിന്റെ വേളയിൽ പാടുന്ന ഗായകസംഘത്തിൽ ഇരുപത് പുരുഷന്മാരും മുപ്പത് ആൺകുട്ടികളുമുണ്ട്.

IlFattoQuotidiano.it (സെപ്റ്റംബർ 16) അറിയിക്കുന്നത് പ്രകാരം, സാമ്പത്തികപരമായും പ്രവർത്തിപരമായും "പൂർണ്ണ ശിഥിലീകരണം" അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു അന്വേഷണം കണ്ടെത്തുകയുണ്ടായി.

പലോമ്പെല്ലയും നർദെല്ലയും നിയമവിരുദ്ധ ധനസമ്പാദനത്തിനും, പ്രകോപനപരമായ തട്ടിപ്പിനും പണാപഹരണത്തിനും സംശയിക്കപെട്ടിരിക്കുകയാണ്. ഗായകസംഘത്തിന് ലഭിച്ചുകൊണ്ടിരുന്ന പണം തങ്ങൾക്ക് ലഭിക്കത്തക്ക രീതിയിൽ അവർ ഒരു ഇറ്റാലിയൻ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുവരികയായിരുന്നു.

ഗായകസംഘത്തിലെ ആൺകുട്ടികളെ കരയിപ്പിക്കുന്ന തരത്തിൽ പ്രകോപിതരീതിയിൽ പെരുമാറുന്നതിന്റെ പേരിൽ പലോമ്പെല്ല കൂടുതലായി അന്വേഷണം നേരിടുകയാണ്.

കഴിഞ്ഞ മെയ് മാസത്തിൽ, വിവാദമായ "സ്വർഗ്ഗീയ വസ്തുക്കൾ - ഫാഷനും കത്തോലിക്കാ ഭാവനയും" ന്യൂയോർക്ക് സമ്മേളനത്തിൽ തന്റെ ഗായകസംഘത്തിന്റെ ഒപ്പം പങ്കെടുത്തിരുന്നു.

അകം പൊള്ളയായ തന്റെ സംഗീതത്തിന്റെ പേരിൽ അറിയപ്പെടുന്ന മാർക്കോ ഫ്രെസീനയാണ് പലോമ്പെല്ലയുടെ പിൻഗാമിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsTtyaagolkv