ml.news
41

ഇറ്റാലിയൻ ബിഷപ്പുമാർ "ഹ്യുമാനെ വീറ്റെയുടെ" അന്ത്യം ആഗ്രഹിക്കുന്നു

ഇറ്റാലിയൻ ബിഷപ്പുമാരുടെ പത്രമായ Avvenire-യിൽ കൃതിമ ഗർഭനിരോധനത്തിന് അനുകൂലമായിട്ടുള്ള ഫാ. മൗറിസ്യോ ക്യോദിയുടെ പ്രബോധനം (ജനുവരി 28) പ്രത്യക്ഷപ്പെട്ടു.

ലേഖനത്തിന്റെ ആമുഖം, പോൾ ആറാമനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയിലേക്ക് ഒരു വര വരയ്ക്കുകയും "വിശ്വാസ്യതയിലുള്ള അഭിവൃദ്ധി" എന്ന് ദ്വയാര്‍ത്ഥമുളവാക്കുന്ന രീതിയിൽ അതിനെ വിളിക്കുകയും ചെയ്യുന്നു. "കുടുംബാസൂത്രണത്തിനുള്ള വഴികൾ മാത്രമായിട്ടാണോ പ്രകൃതിദത്ത മാർഗ്ഗങ്ങളെ കാണേണ്ടത്" എന്ന ചോദ്യവും അതിൽ ഉന്നയിക്കുന്നു. ഉത്തരം "അതെ" എന്നാണെന്നതിൽ ചെറിയ സംശയം മാത്രമേയൊള്ളു.

വത്തിക്കാൻ വക്താവ് സാന്ദ്രോ മജിസ്റ്റർ ഇതിനെ മനസ്സിലാക്കുന്നത്, "ഹ്യുമാനെ വീറ്റെ, വിട" എന്നാണ്.

ഒരുപാട് രാജ്യങ്ങളിൽ, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ (യൂറോപ്പ്യൻ യൂണിയനിൽ ഇറ്റലിക്കാണ് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ളത്), കുഞ്ഞുങ്ങളുടെ ജനനം നിയന്ത്രിക്കാൻ സാധിക്കുന്ന യുവ കത്തോലിക്കാദമ്പതികൾ ആരും അവശേഷിക്കുന്നില്ല. സഭാസ്ഥാപനങ്ങൾ, തങ്ങളുടെ മനസ്സ് നഷ്ടപ്പെടാതെ കാലങ്ങൾക്ക് അനുസൃതം പ്രവർത്തിക്കുകയാണെങ്കിൽ, അവർ കത്തോലിക്കാരോട് ശിശുക്കളെ ജനിപ്പിക്കാനേ പറയൂ അല്ലാതെ ഉപേക്ഷിക്കാനല്ല.

#newsPcnhwdnflk