ml.news
58

നിരോധിച്ച വാക്കുകൾ പുറത്ത് വിട്ട് കമ്മ്യൂണിസ്റ്റുകൾ

ചൈന: കർദ്ദിനാൾ ജോസഫ് സെന്നിനെ ബിഷപ്പ് "എമെറിറ്റസ്" എന്ന് വിളിക്കരുതെന്ന് ചൈനയിൽ കമ്മ്യൂണിസ്റ്റ് അധികാരികൾ മാദ്ധ്യമപ്രവർത്തകരോട് ആജ്ഞാപിച്ചു. പകരം അദ്ദേഹത്തെ "മുൻ ബിഷപ്പ്" എന്ന വിളിച്ചാൽ മതിയത്രെ. ucanews.com അറിയിക്കുന്നു. സർക്കാരിന്റെ കീഴിലുള്ള ചിൻഹ്വാ ന്യൂസ് ഏജൻസി പുറത്ത് വിട്ട, നിരോധിച്ച വാക്കുകളുടെ, വലിയ പട്ടികയുടെ ഭാഗമാണിത്.

കത്തോലിക്ക ബ്ലോഗ് എഴുത്തുകാർ ഇതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശക്തമായി എതിർത്തു. അതിൽ ഒരാൾ എഴുതി: "ഞാൻ പറയുന്നു 'ബിഷപ്പ് എമെറിറ്റസ്' - ഇനി എന്നെ വന്ന് അറസ്റ്റ് ചെയ്യൂ".

ചിത്രം: Joseph Zen, © Stephen Wu, CC BY-NC-ND, #newsPuhjexdeyi