ml.news
43

സഭാപതനം: രണ്ട് സന്യാസഭവനങ്ങൾ അടച്ചുപൂട്ടും

വി. ബ്രൂണോ സ്ഥാപിച്ച, വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളുള്ള, കർത്തൂസ്യൻ സന്യാസസഭ തങ്ങളുടെ രണ്ട് ഭവനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി Brunonis.net (ജൂലൈ 7) അറിയിക്കുന്നു. ദൈവവിളികളുടെ കുറവാണ് കാരണം.

പോർച്ചുഗലിലെ എവുറയിലുള്ള സ്കാള ചേലി സന്യാസഭവനവും, സ്പെയിനിലെ ബെനിഫസ്സയിലുള്ള സന്യാസിനിമാരുടെ ഭവനവുമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത് (വീഡിയോ താഴെ).

മനോഹരമായ എവുറ സന്യാസഭവനം 16-ആം നൂറ്റാണ്ടിലാണ് പണികഴിപ്പിക്കപ്പെട്ടത്. എന്നാൽ, പൗരോഹിത്യവിരുദ്ധ ഭരണകൂടം അതിനെ 1834-ൽ ഇല്ലാതാക്കി. പിന്നീട് 1960-ലാണ് കർത്തൂസ്യൻ സന്യാസികൾ അവിടെ തിരിച്ചെത്തിയത്.

നിലവിൽ സന്യാസിനിമാർക്ക് വേണ്ടിയുള്ള ഭവനങ്ങളിൽ നാലെണ്ണമേ അവശേഷിക്കുന്നൊള്ളു. അതിൽ രണ്ടെണ്ണം ഫ്രാൻസിലും, ഒരെണ്ണം ഇറ്റലിയിലും, ഒരെണ്ണം ദക്ഷിണ കൊറിയയിലുമാണ്.

#newsXsxeluxfxt

04:38