ml.news
41

സ്വവർഗ്ഗഭോഗ അനുകൂലിയായ കർദ്ദിനാൾ കഴിഞ്ഞിരുന്നത് കർദ്ദിനാൾ മക്കാരിക്കിന്റെ അതേ വസതിയിൽ

അത്മായർ, കുടുംബം [അപ്രകാരം കാണുന്നു!], ജീവൻ എന്നിവയ്ക്ക് വേണ്ടിയുള്ള വത്തിക്കാൻ വകുപ്പിന്റെ തലവൻ കർദ്ദിനാൾ കെവിൻ ഫാരെലിന്റെ, 70, വലിയ നിർദ്ദേശകനായിരുന്നു സെമിനാരി വിദ്യാർത്ഥികളെയും ചില പ്രായപൂർത്തിയാകാത്തവരെയും തലോടിയെന്ന് ആരോപിക്കപ്പെട്ട കർദ്ദിനാൾ തിയോഡോർ മക്കാരിക്ക്, 87.

2001-ൽ ഫാരലിനെ വാഷിംഗ്ടണിന്റെ സഹായമെത്രാനായി മക്കാരിക്ക് നിയമിച്ചു.

പുരോഗമന ബിഷപ്പുമാരായ രണ്ട് പേരും രണ്ട് വൈദിക സെക്രട്ടറിമാരോടൊപ്പം ഒരേ വസതിയിലാണ് കഴിഞ്ഞിരുന്നതെന്ന് Washingtonian.com (ഒക്ടോബർ 2004) അറിയിക്കുന്നു.

[ന്യൂവാർക്ക് ആർച്ചുബിഷപ്പായിരുന്ന വേളയിൽ (1986-2000), ഒരു സ്വവർഗ്ഗഭോഗ ദുർമാർഗ്ഗിയായ ഫാ. കെന്നെത്ത് മാർട്ടിനെ തന്റെ സ്വകാര്യ സെക്രട്ടറിയായി മക്കാരിക്ക് നിയമിച്ചിരുന്നു].

2007-ൽ ഫാരെൽ ഡലസിലേക്ക് മാറ്റപ്പെട്ടു. തന്റെ സ്ഥാനചിന്ഹത്തിൽ പോലും അദ്ദേഹം മക്കാരക്കിനോട് ബഹുമാനം കാണിച്ചു. ഫാരെലിന്റെ വിശദീകരണപ്രകാരം, തന്റെ സ്ഥാനചിഹ്നത്തിലെ സിംഹം മക്കാരക്കിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്ഥാനചിഹ്നത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

ഓഗസ്റ്റ് മാസത്തിൽ ഡുബ്ലിനിൽ നടക്കാനിരിക്കുന്ന ലോക കുടുംബ സംഗമത്തിന്റെ ചുമതലയുള്ള ഫാരെൽ ഒരു സ്വവർഗ്ഗഭോഗാനുഭാവിയാണ്. ഫ്രാൻസിസ് മാർപാപ്പ ഈ സംഗമത്തിൽ പങ്കെടുക്കും.

ഈ സംഗമം സ്വവർഗ്ഗഭോഗ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും, സ്വവർഗ്ഗഭോഗ ദമ്പതികളെ സ്വാഗതം ചെയ്യുകയും മുഖ്യപ്രഭാഷകനായി സ്വവർഗ്ഗഭോഗ പ്രചാരകൻ ഫാ. ജെയിംസ് മാർട്ടിനെ ക്ഷണിക്കുകയും ചെയ്യുന്നു.

ഫാ. ജെയിംസ് മാർട്ടിന്റെ സ്വവർഗ്ഗഭോഗപ്രചാരണ പുസ്തകം "ബിൽഡിങ് എ ബ്രിഡ്ജിന്റെ" ആരാധകനുമാണ് ഫാരെൽ.

മക്കാരിക്കിന്റെ സ്വവർഗ്ഗഭോഗ പ്രശ്നത്തെക്കുറിച്ച് - ഫാരെൽ ഉൾപ്പെടെ - എല്ലാവർക്കും അറിയാമെന്നത് വ്യക്തമാണ്.

ചിത്രം: Kevin Farrell, #newsHklnebhqay