ml.news
48

ആമസോൺ സൂനഹദോസ്: ബ്രഹ്മചര്യം ഇല്ലാതാക്കാൻ “സാധ്യതയുള്ള നിർദ്ദേശം“ സമർപ്പിച്ച് ധനികനായ ജർമ്മൻ ബിഷപ്പ്

തികഞ്ഞ ആധുനികവാദിയായ ജർമ്മനിയിലെ ഒസ്നബ്രൊക്കിൻ്റെ ബിഷപ്പ് ഫ്രാൻസ്-യോസഫ് ബൊഡ് ബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള തൻ്റെ ആഹ്വാനം ആവർത്തിച്ചു.

അധികാരവും ധനവുമുള്ള ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസിൻ്റെ ഡെപ്യൂട്ടി ചെയർമാനാണ് ബോഡ്.

തങ്ങളുടെ ഒഴിവുവേളകളിൽ കുർബ്ബാന അർപ്പിക്കുകയും [ഞാറാഴ്ചകളിലും അവധി ദിവസങ്ങളിലും കുടുംബം ഒറ്റയ്ക്കായിരിക്കും] മതേതര ജോലി ചെയ്ത് കുടുംബം നോക്കുകയും ചെയ്യുന്ന വിവാഹിതരായ വൈദികരെ താൻ വിഭാവനം ചെയ്യുന്നതായി അദ്ദേഹം Neue Osnabrücker Zeitung-നോട് (മെയ് 4) പറഞ്ഞു.

ഇത് ആമസോൺ സൂനഹദോസിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള [ആധുനികവാദികളായ ചില] ലാറ്റിൻ അമേരിക്കൻ ബിഷപ്പുമാരുടെ നിർദ്ദേശം ആവാനാണ് “സാധ്യതയേറെയെന്ന്“ ബോഡ് അഭിപ്രായപ്പെട്ടു.

സമ്പന്നമായ ജർമ്മനിക്ക് തീർച്ചയായും “വിവാഹിതരായ വൈദികർക്ക്“ ശമ്പളം നൽകാൻ സാധിക്കും.

അതിശയമേതുമില്ല, യുവകുടുംബങ്ങളോ, ദൈവവിളികളോ, ഭാവിയോ ഇല്ലാത്ത രൂപതയായ ഒസ്നബ്രൊക്ക്.

ചിത്രം: Franz-Josef Bode, © bph, CC BY, #newsJhnkzplavi