ml.news
41

കൊല്ലപ്പെട്ടയാളുടെ ശവസംസ്കാരം നടത്തിയ വൈദികൻ തന്നെ കൊലപാതകത്തിൻ്റെ പിന്നിലെന്ന് ആരോപണം

മെക്സിക്കോ സിറ്റിയിലെ ക്രിസ്തോ സാൽവദോർ ഇടവകയിലെ വൈദികൻ ഫ്രാൻസിസ്കോ ഹവിയർ ബൗത്തിസ്റ്റ ശവശംസ്കാരം നടത്തിയ ഹ്യൂഗോ ലയനാർദോ അവന്താന്യോ ചാവസിൻ്റെ (29) കൊലപാതകത്തിന് പിന്നിൽ വൈദികൻ തന്നെയെന്ന് ആരോപണം.

ഒരു സെമിനാരി വിദ്യാർത്ഥി എന്ന നിലയിലും സൈക്കോഅനലക്റ്റിക്ക് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ സമീപകാലത്ത് ബിരുദം നേടുകയും ചെയ്ത അവന്താന്യോ ഫാ. ബൗത്തിസ്റ്റയുടെ ഒപ്പം കഴിഞ്ഞ് പത്ത് കൊല്ലമായിട്ടെങ്കിലും ഒരുമിച്ചു പ്രവർത്തിച്ചുവരികയായിരുന്നു.

ജൂൺ 11-ന്, തൻ്റെ ക്രൈസറിൽ അവന്താന്യോ ബൗത്തിസ്റ്റയുടെ ഇടവകയിൽ രാത്രി 11.04 ആയപ്പോൾ എത്തിയിരുന്നു. രണ്ട് പേരും വെളുപ്പിന് 3:16-ന് (ജൂൺ 12) ക്രൈസറിൽ തന്നെ പുരോഹിതഗൃഹം വിടുകയും ചെയ്തു. ഈ നീക്കങ്ങൾ ക്യാമറകളിൽ റെക്കോഡ് ചെയ്തിരുന്നു.

മെക്സിക്കോ സിറ്റിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് അവർ വണ്ടി ഓടിച്ചുപോയിരുന്നു. അവിടെ വെച്ച് അവന്ത്യാനോയുടെ മുഖത്തിനും ശരീരത്തിനും അടിയേൽക്കുകയും ശ്വാസം മുട്ട കൊല്ലപ്പെടുകയും ചെയ്തു.

മെക്സിക്കോ സിറ്റിയിലെ സഭയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഫാ. ബൗത്തിസ്റ്റ. വിവിധ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം പ്രഭുജനാധിപത്യ മാദ്ധ്യമപ്രവർത്തകരുടെ പരാമർശങ്ങളിൽ ഉൾപ്പെടുന്ന വ്യക്തിയുമാണ്.

അവന്ത്യാനോയുടെ സംസ്കാരത്തിന് ശേഷം അപ്രത്യക്ഷനായ അദ്ദേഹത്തെ പോലീസ് പിടികൂടുകയായിരുന്നു.

#newsHipwcvouko