
തൻ്റെ സ്ഥാനത്ത് നിന്നും “പരുഷമായിട്ടാണ്“ ഫിലോനി മാറ്റപ്പെട്ടതെന്ന് മജിസ്റ്റർ കുറിക്കുന്നു. ഫിലോനിയോട് ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള “ബഹുമാനക്കുറവിനുള്ള“ കാരണമായി അദ്ദേഹം സൂചിപ്പിക്കുന്നത് നിയോകാറ്റക്യുമിനൽ വേയോടുള്ള (Neocatechumenal Way) കർദ്ദിനാളിൻ്റെ അടുപ്പമാണ്, “സ്പഷ്ടമായും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിരോധമുള്ള ഒരു പ്രസ്ഥാനം“.
കൂടാതെ, സെപ്റ്റംബർ 2018-ലെ ചൈനയുമായുള്ള ഫ്രാൻസിസിൻ്റെ രഹസ്യ ഉടമ്പടി സംബന്ധിച്ചുള്ള എതിർപ്പുകൾ L’Osservatore Romano-യും VaticanNews.va-യുമായുള്ള അഭിമുഖങ്ങളിൽ ഫിലോനി പ്രകടിപ്പിച്ചത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇഷ്ടപ്പെടാതെ വന്നിട്ടുമുണ്ടാകാം.
ചിത്രം: Fernando Filoni, © Yunlin County Government, CC BY-SA, #newsJmdntvucga
