ml.news
69

ഗർഭഛിദ്ര പ്രവർത്തക പള്ളിയ്ക്കകത്ത് - ജീവസംരക്ഷക പ്രവർത്തകർ പുറത്ത്

ജൂലൈ 26-ന് കുപ്രസിദ്ധ ഗർഭഛിദ്ര പ്രവർത്തകക എമ്മാ ബോണീനോ, 69, കാസത്തോയിലെ സാൻ ഡിഫെഡെന്റെയിലെ ഇടവക പള്ളിയിൽ, കുടിയേറ്റ പിന്തുണ ക്യാമ്പെയിനെ പ്രചരിപ്പിക്കാനായി സംസാരിച്ചു.

ദശാബ്ദകാലങ്ങളായി ബോണീനോ ഇറ്റാലിയൻ രാഷ്ട്രീയത്തിലെ ഒരു പൈശാചിക സാന്നിധ്യമാണ്. തൻറെ കുഞ്ഞിനെയടക്കം ഏതാണ്ട് 10,000-ലേറെ കുഞ്ഞുങ്ങളെ അവർ ഭ്രൂണഹത്യയ്ക്ക് ഇരയാക്കിയിട്ടുണ്ട്. 1978-ൽ ഗർഭഛിദ്രത്തെ, ഇറ്റലിയിൽ പരിചയപ്പെടുത്തുന്നതിൽ വിജയിച്ച, ഒരു പ്രചാരണം അവർ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഇറ്റലിയിലെ ജനസംഖ്യാക്കുറവ് പരിഹരിക്കാൻ, ദരിദ്രരാജ്യങ്ങളിൽ നിന്നും യുവജനങ്ങളെ മോഷ്ടിക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു.

ജീവസംരക്ഷണ സംഘടനയായ "ഒറ എത്ത് ലബോറ ഇൻ ഡിഫേസ ദെല വീത്ത" ബോണീനോയ്ക്കെതിരെ ബിഷപ്പ്സ് ഹൗസിന്റെയും ഇടവകയുടെയും മുമ്പിൽ പ്രാർത്ഥനാറാലികൾ സംഘടിപ്പിച്ചിരുന്നു.

"സ്വാഗതത്തിനുള്ള സ്ഥലമാണ്" തന്റെ ഇടവകയെന്ന ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ചുകൊണ്ട് ഇടവക വൈദികൻ ഫാ. മാരിയോ മർക്കിയോറി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. ചടങ്ങിന്റെ സമയത്ത് കത്തോലിക്കർ ഗർഭഛിദ്രത്തെയും ജനസംഖ്യാക്കുറവിനെയും കുറിച്ച് പറഞ്ഞപ്പോൾ, "നാണക്കേട്, നാണക്കേട്" എന്ന് മറ്റുള്ളവർ ആർപ്പുവിളിച്ചുവെന്ന് അന്തോണിയോ കറബീനോ ട്വിറ്ററിൽ കുറിച്ചു.

കത്തോലിക്കരെ പള്ളിയിൽ നിന്നും മാറ്റാൻ ഫാ. മർക്കിയോറി പോലീസിനെ പോലും വിളിച്ചുവെന്ന് ഡീക്കൻ നിക്ക് ഡൊണേലി പറയുകയുണ്ടായി.

ചിത്രം: Emma Bonino / Rita Bernardini, 20 settembre 2007 © Blackcat, it.wiki CC BY-SA, #newsQznayrfqsq