ml.news
227

പോർച്ചുഗലിൽ കന്യകാസ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

പോർച്ചുഗലിലെ സാവോ ജവോ ദ മദീരയിലുള്ള സിസ്റ്റർ മരിയ അന്തോണിയ ഗേര ദ പീനോ, 61, ഞാറാഴ്ച കൊല്ലപ്പെട്ടു (8 സെപ്റ്റംബർ).

44 വയസ്സുള്ള ആൽഫ്രെഡോ “ചിത്തോ“യാണ് അവരുടെ ഘാതകൻ. വെറും മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജയിൽവിമോചിതനായത്. ബലാത്സംഗത്തിന് 16 വർഷം ശിക്ഷിക്കപ്പെട്ട് അതിൻ്റെ നാലിൽ മൂന്ന് ഭാഗം ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അമ്മയുടെയും സഹോദരൻ്റെയും ഒപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്.

ഞാറാഴ്ച പ്രഭാതത്തിൽ, കുർബ്ബാനയ്ക്ക് ശേഷം തിരിച്ചുപോകവേ ഇയാളെ സിസ്റ്റർ കാറിൽ കയറ്റിയിരുന്നു. നന്ദിസൂചകമായി ചിത്തോ കാപ്പി കുടിക്കാൻ ക്ഷണിക്കുകയും സിസ്റ്റർ സമ്മതിക്കുകയും ചെയ്തു. വീട്ടിൽ പ്രവേശിച്ചപ്പോൾ ചിത്തോ ലൈംഗികബന്ധത്തിലേർപ്പെടാൻ സിസ്റ്ററോട് ആവശ്യപ്പെട്ടു.

ഇത് നിരസിച്ച സിസ്റ്ററിനെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഇയാൾ ശരീരം കട്ടിലിൽ ഉപേക്ഷിച്ചു.

ഫാക്ടറി തൊഴിലാളിയായിരുന്ന മരിയ അന്തോണിയ, 40 വർഷങ്ങൾക്ക് മുമ്പാണ് അവർ കോൺഗ്രിഗേഷൻ ഓഫ് ദി ഹാൻഡ്മെയ്ഡ്സ് ഓഫ് മേരി സെർവൻ്റ് ഓഫ് ദി സിക്കിൽ അംഗമായത്. അമ്മയെ നോക്കാനായി വീട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് സ്പെയിനിലും ഇറ്റലിയിലും അവർ ജോലി ചെയ്തിരുന്നു.

“പുരോഗമനവാദിയെന്നും“, “പരിഷകരണവാദിയെന്നും“ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച അവർ ഒരു ഫിറ്റ്‌നെസ് സെൻ്ററിൽ സ്ഥിരം സന്ദർശകയായിരുന്നു.

#newsUvtddeoonk