ml.news
54

ബർക്ക്: ഫ്രാൻസിസ് മാർപാപ്പ ദുബിയ കർദ്ദിനാൾമാരെ "വിഡ്ഢികളായിട്ടാണോ" കണക്കാക്കുന്നത്?

ഫ്രാൻസിസ് മാർപാപ്പ ഉത്തരമേകാൻ വിസമ്മതിക്കുന്ന ദുബിയ, "വളരെ അടിസ്ഥാനപരമായ ചോദ്യങ്ങളാണെന്ന്" സ്ലോവാക്കിയയിലെ ബ്രാത്തിസ്ലാവയിൽ ഏപ്രിൽ 27-ന് നടന്ന സമ്മേളനത്തിന് ശേഷം കർദ്ദിനാൾ റെയ്മണ്ട് ബർക്ക് പറഞ്ഞു.

"[അമോറിസ്‌ ലെത്തീസ്യ] വായിക്കുന്ന നമ്മൾ കർദ്ദിനാൾമാർക്ക് ഇത്തരത്തിലുള്ള ഗൗരവമേറിയ ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ - ഞങ്ങൾ നാല് പേരെ അങ്ങ് വിഡ്ഢികളായിട്ടോ മണ്ടന്മാരായിട്ടോ കാണാത്തപക്ഷം - ഇത് മറ്റുള്ളവർക്കുമുള്ള ചോദ്യങ്ങളാണ്", ബർക്ക് അഭിപ്രായപ്പെട്ടു.

അസാധാരണമായ സാഹചര്യങ്ങൾ കൊണ്ട് വ്യഭിചാരികൾ ആത്മനിഷ്ഠാപരമായി കുറ്റമില്ലാത്തവരാണെന്ന് തന്റെ അടുത്ത കാലത്തെ പുസ്തകത്തിലൂടെ തത്വചിന്തകനായ റോക്കോ ബുത്തില്യോനിയുടെ വിചിത്രമായ വാദത്തെ കർദ്ദിനാൾ എതിർക്കുന്നു.

ഒരുവന്റെ വ്യക്തിപരമായ പ്രവർത്തിയെക്കുറിച്ച് അത്തരം വാദം ഉന്നയിക്കാനാവും. എന്നാൽ, ചാവുദോഷത്തിൽ ജീവിക്കുന്നവന് അത് സാധിക്കില്ല, അദ്ദേഹം വിശദീകരിച്ചു.

വിവാഹമോചിതർ രണ്ടാമതൊരു ബന്ധത്തിലേക്ക് പ്രവേശിച്ചാൽ പിന്നെ, "വിവാഹം യഥാർത്ഥത്തിൽ അഭേദ്യസ്വഭാവമുള്ളതല്ല", ബർക്ക് ചൂണ്ടിക്കാണിക്കുന്നു.

വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ സഭയുടെ ചരിത്രത്തിലുടനീളം അക്രമണത്തിന് ഇരയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, "കത്തോലിക്കാസഭ മാത്രമാണ് കർത്താവ് പഠിപ്പിച്ചതിനോട് വിശ്വസ്തതയോടും സത്യസന്ധതയോടെയും നിലനിന്ന ഏക സഭ".

"ഞങ്ങൾ ആ പ്രബോധനങ്ങൾ വളരെ നാളുകൾക്ക് മുമ്പ് തന്നെ ഉപേക്ഷിച്ചിരുന്നു. പക്ഷേ, കത്തോലിക്കാസഭ അവ ഉയർത്തിപ്പിടിക്കുമെന്ന് വിശ്വസിച്ചിരുന്നു" എന്നിങ്ങനെ പറഞ്ഞ് ഒരു ലൂഥറൻ പുരോഹിതൻ ന്യൂ യോർക്കിലെ ഒരു വൈദികനെ സമീപിച്ച കഥ കർദ്ദിനാൾ ബർക്ക് പറഞ്ഞു.

ചിത്രം: Raymond Burke, #newsVvoxvmdtas

14:03