ml.news
57

റോമിൽ നിന്നും കണ്ടെടുത്ത തിരുശേഷിപ്പുകൾ വി. പത്രോസിന്റേതോ?

കപ്പെല്ലയിലെ സാന്താ മരിയ റോമൻ ദൈവാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ തിരശേഷിപ്പുകൾ അടങ്ങിയ രണ്ട് റോമൻ കുടങ്ങൾ അൾത്താരയിൽ നിന്നും കണ്ടെത്തി. 1090-ലാണ് ദൈവാലയം ആശീർവദിക്കപ്പെട്ടത്. വിവിധ സെമിത്തേരികളിലായി അടക്കം ചെയ്യപ്പെട്ട കോർണേലിയൂസ്, കാലിക്സ്റ്റസ്, ഫെലിക്സ് എന്നീ മാർപാപ്പമാരുടെയും വി. പത്രോസിന്റെയും തിരുശേഷിപ്പുകളാണ് അവയെന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ അവയുടെ ഉത്ഭവത്തെപ്പറ്റിയോ വിശ്വാസ്യതയെപ്പറ്റിയോ ഒന്നും ഇപ്പോൾ പറയാനാകില്ലന്ന് ലാ സ്താമ്പ അറിയിക്കുന്നു. തിരുശേഷിപ്പുകൾ റോമൻ രൂപതയ്ക്ക് കൈമാറുകയും മുദ്ര വെയ്ക്കുകയും ചെയ്തു.

ചിത്രം: Codice, Rai Uno, #newsWaclgnxzaz