ml.news
56

ചൈന പള്ളികൾ നശിപ്പിച്ചുകൊണ്ടേയിരിക്കുമ്പോൾ വത്തിക്കാന് എങ്ങനെ സന്ധി ചെയ്യാനാകും?

ഓഗസ്റ്റ് 29-ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ ചാങ്ജെഷ് രൂപതയിലെ വാങ്സ്വെന്നിലുള്ള കത്തോലിക്കാ ദൈവാലയം നശിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. തത്സമയം 20 വൈദികരും ഏതാണ്ട് 2000 ഇടവകാംഗങ്ങളും …കൂടുതൽ
ഓഗസ്റ്റ് 29-ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ ചാങ്ജെഷ് രൂപതയിലെ വാങ്സ്വെന്നിലുള്ള കത്തോലിക്കാ ദൈവാലയം നശിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. തത്സമയം 20 വൈദികരും ഏതാണ്ട് 2000 ഇടവകാംഗങ്ങളും അത് തടയാനായി ഒന്നിച്ചു കൂടി. ചില വൈദികരെയും വിശ്വാസികളെയും സുരക്ഷാ ഉദ്യോഗസ്ഥർ അപമാനിക്കുകയും ഒരാളെ മർദ്ദിക്കുകയും തലയ്ക്ക് മുറിവേൽപ്പിക്കുകയും ചെയ്തു. നശീകരണപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ ജോലിക്കാർക്ക് സാധിച്ചില്ല.
ചൈനയിൽ അടുത്തകാലത്തുണ്ടായിട്ടുള്ള പള്ളിനശീകരണ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണിത്. "ചൈന പള്ളികൾ നശിപ്പിച്ചുകൊണ്ടേയിരിക്കുമ്പോൾ വത്തിക്കാന് എങ്ങനെ സന്ധി ചെയ്യാനാകും?" ഫാ. അലക്സാണ്ടർ ലൂയിസ്-സ്മിത്ത് കാത്തലിക്ക് ഹെറാൾഡിലൂടെ ചോദിക്കുന്നു.
#newsBeirckneec