ml.news
31

"നിശബ്ദത, പ്രാർത്ഥന" എന്നിവയുടെ പിറകിൽ ഒളിച്ച് ഫ്രാൻസിസ് മാർപാപ്പ

നസറത്തിലെ സിനഗോഗിലുള്ള യേശുവിനെക്കുറിച്ച് പറയുന്ന ലൂക്ക 4-നെ അടിസ്ഥാനമാക്കി സെപ്റ്റംബർ 3-ന് ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണം നടത്തുകയുണ്ടായി.

ഫ്രാൻസിസ് മാർപാപ്പ തന്നെയും സ്വവർഗ്ഗഭോഗ പീഡകൻ കർദ്ദിനാൾ മക്കാരിക്കിന് എങ്ങനെയാണ് സംരക്ഷണം നൽകിയതെന്നതിന് സാക്ഷ്യം വഹിച്ച വിസിൽബ്ലോവർ ആർച്ചുബിഷപ്പ് കാർലോ വിഗനോയുടെ സ്ഫോടനാത്മകമായ പ്രസ്താവനയ്ക്കെതിരെ വ്യംഗ്യമായി പ്രതിരോധിക്കാൻ പാപ്പ പ്രഭാഷണത്തെ ഉപയോഗിച്ചു.

എതിരാളികളെ നേരിട്ടപ്പോൾ യേശു നിശബ്ദനായിരുന്നുവെന്ന് തന്റെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ വാദിച്ചു: "നല്ല ഉദ്ദേശ്യങ്ങൾ ഇല്ലാത്ത ആളുകളോടും, വിവാദങ്ങൾ മാത്രം അന്വേഷിക്കുന്നവരോടും, വിഭാഗീയത മാത്രം അന്വേഷിക്കുന്നവരോടും, നാശം മാത്രം ആഗ്രഹിക്കുന്നവരോടും, കുടുംബത്തിൽ പോലും: നിശബ്ദത, പ്രാർത്ഥന."

"കാട്ടുപട്ടികളെ" പറ്റി പോലും അദ്ദേഹം സംസാരിച്ചു - ഇറ്റാലിയൻ ഭാഷയിൽ: "കാനി സെൽവാജി" - സമാധാനമല്ലാതെ യുദ്ധം കാംഷിക്കുന്നവർ.

വിഗനോ പ്രസ്താവന അതിന്റെ എഴുത്തുകാരനെ വില്ലനാക്കുന്നതല്ല മറിച്ച് കർദ്ദിനാൾ മക്കാരക്കിനെതിരെയുള്ള സ്വവർഗ്ഗഭോഗ പീഡനങ്ങൾ ഫ്രാൻസിസ് മാർപാപ്പയും സ്വവർഗ്ഗഭോഗാനുകൂല സുഹൃത്തുക്കളും ചേർന്ന് നിശബ്ദമാക്കുന്നതാണെന്ന കടുപ്പമേറിയ വസ്തുതകളെപ്പറ്റിയാണെന്ന് പാപ്പ ഓർക്കേണ്ടതുണ്ട്.

സ്വവർഗ്ഗഭോഗ അനുകൂലികളും ഫ്രാൻസിസ് മാർപാപ്പയുടെ അനുകൂലികളുമായ അർജന്റീനയിലെ Clarin.com (സെപ്റ്റംബർ 1) പോലുള്ള മാദ്ധ്യമങ്ങൾ, വിഗനോ അവതരിപ്പിച്ച വസ്തുതകൾ "അതിയാഥാസ്ഥിതികരുടെ ആക്രമണം" എന്ന് അടയാളപ്പെടുത്തുകയുണ്ടായി. ലൈംഗികപീഡനങ്ങളും അവ നിശബ്ദമാക്കുന്നതും ചെയ്യുന്നത് പുരോഗമനവാദികളാണെങ്കിൽ കുഴപ്പമില്ല എന്ന താരത്തിൽ.

ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsZmwliwwjcq