ml.news
104

തൻ്റെ കത്തീഡ്രലിൽ കർത്താവിന് അഭിമുഖമായി നിന്നുകൊണ്ടുള്ള കുർബ്ബാനയർപ്പണം ആരംഭിച്ച് ബിഷപ്പ്

അമേരിക്കയിലെ ഗാലപ്പിൻ്റെ ബിഷപ്പ് ജയിംസ് വാൾ, 54, വിശ്വാസികളുടെയൊപ്പം കർത്താവിന് അഭിമുഖമായി നിന്ന് (ad orientem) കുർബ്ബാന അർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിച്ചു.

“ക്രിസ്തുവിലെ പ്രിയ സ്നേഹിതർക്ക്“ എഴുതിയ കത്തിൽ (ജൂലൈ 22), എല്ലാ ഞാറാഴ്ചയും തൻ്റെ കത്തീഡ്രലിലെ ഒരു കുർബ്ബാന അപ്രകാരമായിരിക്കും (ad orientem) അർപ്പിക്കപ്പെടുകയെന്ന് വാൾ പ്രഖ്യാപിച്ചു.

സഭയുടെ ജീവിതത്തിലെ “ഏറ്റവും പുരാതനവും“, “എറ്റവും സ്ഥിരമായ ആചാരവുമാണ്“ ഇതെന്ന് വാൾ സമർത്ഥിച്ചു.

“Versus populum (ആളുകൾക്ക് അഭിമുഖമായി നിൽക്കുന്ന) വളരെയധികം പുതിയതാണ്“ എന്നും, “അതിപ്പോഴും അസാധാരണമായിട്ടാണ് കാണേണ്ടത്“ എന്നും അദ്ദേഹം പറഞ്ഞു.

ചിത്രം: © Peter Zelasko, Diocese of Gallup., #newsIfuhhnxrds