ml.news
105

സ്വവർഗ്ഗഭോഗ പ്രത്യയശാസ്ത്രം തന്റെ കത്തീഡ്രലിൽ ആഘോഷിച്ച് കർദ്ദിനാൾ ഷോൺബോൺ

ഡിസംബർ 1-ന്, പ്രാർത്ഥനയുടെ സമയത്ത് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ, 72, വിയെന്ന കത്തീഡ്രലിൽ "ലോക എയ്ഡ്സ് ദിനം" ആഘോഷിച്ചു. സ്വവർഗ്ഗഭോഗിയായ ജെറി കെസ്ലറുടെ സഹ-പിന്തുണയോടെയാണ് ചടങ്ങ് നടത്തപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ സ്വവർഗ്ഗഭോഗ പരിപാടിയായ വിയെന്ന "ലൈഫ് ബോളിന്റെ" നടത്തിപ്പുകാരനാണ് അദ്ദേഹം. സ്വാകാര്യ അത്താഴങ്ങൾക്കായി കെസ്ലറും കർദ്ദിനാൾ ഷോൺബോണും ഇടയ്ക്ക് ഒന്നിക്കാറുണ്ട്.

കത്തീഡ്രലിന്റെ മുൻഭാഗത്ത് വെച്ച് കെസ്ലറെ ഷോൺബോൺ സ്വാഗതം ചെയ്തു. തന്റെ സ്വാഗതപ്രസംഗത്തിൽ അദ്ദേഹം കെസ്ലറെയും "ലൈഫ് ബോളിന്റെ ചുമതല വഹിക്കുന്ന എല്ലാവരെയും" സ്വാഗതം ചെയ്തു. എയ്ഡ്സ് വന്ന് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ഒരു ദിവസം അവരിൽ "ഓരോരുത്തരും" ദൈവത്തോടൊപ്പമുള്ള ഭവനം കണ്ടെത്തുമെന്നും കാരണം മരിച്ചവർ "എന്നത്തേക്കും നഷ്ടപ്പെട്ടവരല്ലെന്നും" അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ പ്രാർത്ഥനയുടെ സമയത്ത്, "കൊഞ്ചിറ്റ വൊസ്ത്" എന്ന് സ്വയം വിശേഷിപ്പിക്കുന്ന "സ്ത്രീവേഷധാരി" തോമസ് ന്യൂവെർത്ത് "വ്യത്യസ്‍തമായ സ്വത്വവുമായി ജീവിക്കുന്നവർ മറ്റുള്ളവരുടെ ഹിംസയ്ക്ക് വിധേയരാവുകയാണ്" എന്ന് വിലപിക്കുകയുണ്ടായി. സ്വകാര്യ താത്പര്യങ്ങളെ ഓർക്കാനായി ആളുകളോട് മുമ്പോട്ട് വന്ന് ധൂപം കത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ആരെയാണ് സ്നേഹിക്കുന്നത് എന്നതും എന്താണ് വിശ്വസിക്കുന്നത് എന്നതും പ്രാധാന്യമുള്ളതല്ല എന്ന് കത്തീഡ്രലിലെ തന്റെ അവസാനവാചകങ്ങളിൽ കെസ്ലർ പറഞ്ഞു. കർദ്ദിനാൾ ഷോൺബോൺ അദ്ദേഹത്തിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു.

#newsRewsvfxdqa