ml.news
23

ഡച്ച് കത്തോലിക്കർ പ്രതിഷേധിക്കുന്നു: ഫ്രാൻസിസ് മാർപാപ്പയെ ബിഷപ്പുമാർ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടു

ഏപ്രിൽ 9-ന്, പ്രസിദ്ധരായ ഡച്ച് കത്തോലിക്കർ, ഫ്രാൻസിസ് മാർപാപ്പയുടെ "വിനാശകരമായ ഭരണവ്യവസ്ഥയ്ക്ക്" എതിരായി തങ്ങളുടെ ബിഷപ്പുമാർക്ക് നിവേദനം സമർപ്പിച്ചുവെന്ന് Radio Maria Nederland അറിയിക്കുന്നു.

ബുദ്ധിജീവികളും വൈദികരും നിവേദനത്തിൽ ഒപ്പുവെച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹീറാർദ് ആർദ്‌വെഗ്, റ്റെന്റയിൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച പ്രൊഫസ്സർ വിൽഹെൽമസ് വീറ്റമാൻ എന്നിവരും അവരിൽ ഉൾപ്പെടുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന വിവാദങ്ങളെ നിവേദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അമോറിസ്‌ ലെത്തീസ്യയും, എമ്മ ബൊണീനോ, ലിലിയാനെ പ്ലുമെൻ എന്നീ മരണാനുഭവികളായ രാഷ്ട്രീയപ്രവർത്തർക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയും, വനിതാ ഡീക്കന്മാർ, വൈദികർ എന്നിവർക്ക് അനുകൂലമായിട്ടുള്ള നീക്കങ്ങളും, ഗർഭനിരോധനത്തിനുള്ള പിന്തുണയും, മാർട്ടിൻ ലൂഥറെക്കുറിച്ചുള്ള പ്രശംസയും, ഇസ്ലാമിനോടുള്ള സമീപനവും, ചൈനീസ് കമ്മ്യൂണിസ്റ്റുകളുമായുള്ള കൂടിയാലോചനകളും അതിൽ ഉൾപ്പെടുന്നു.

ഇത്തരത്തിലുള്ള "ആശയകുഴപ്പത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അവസരത്തിൽ" വിശ്വാസത്തിനെതിരെ "ഗുരുതരമായ വീഴ്ചകൾ" വരുത്താതിരിക്കാനായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുന്നറിയിപ്പ് നൽകാൻ നിവേദനം ബിഷപ്പുമാരോട് ആവശ്യപ്പെടുന്നു.

ചിത്രം: © Mazur, catholicnews.org.uk, CC BY-NC-SA, #newsMylismgvot