ml.news
48

പഴയ ലാറ്റിൻ കുർബ്ബാനയിലുള്ള യുവാക്കളുടെ താത്പര്യത്തിൽ ആശ്ചര്യഭരിതരായി ബിഷപ്പുമാർ

ഏപ്രിൽ 29-ന്, വാഷിങ്ടൺ ഡിസിയിൽ വെച്ച്, അമേരിക്കയിലെ പോർട്ട്ലാൻഡിലുള്ള ആർച്ചുബിഷപ്പ് അലക്‌സാണ്ടർ സാമ്പിൾ പഴയ ലാറ്റിൻ കുർബ്ബാന അർപ്പിച്ചു. "യുവാക്കളുടെ ഒരു വലിയ സമൂഹം തന്നെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ …കൂടുതൽ
ഏപ്രിൽ 29-ന്, വാഷിങ്ടൺ ഡിസിയിൽ വെച്ച്, അമേരിക്കയിലെ പോർട്ട്ലാൻഡിലുള്ള ആർച്ചുബിഷപ്പ് അലക്‌സാണ്ടർ സാമ്പിൾ പഴയ ലാറ്റിൻ കുർബ്ബാന അർപ്പിച്ചു.
"യുവാക്കളുടെ ഒരു വലിയ സമൂഹം തന്നെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ വന്നിരിക്കുന്നതായി" പ്രസംഗത്തിന്റെ സമയത്ത് അദ്ദേഹം ശ്രദ്ധിച്ചു.
"സഭയ്ക്കുള്ള പ്രോത്സാഹനത്തിന്റെയും പ്രതീക്ഷയുടെയും വലിയ ചിഹ്നം" എന്നാണ് പരമ്പരാഗത യുവാക്കളെ സാമ്പിൾ വിശേഷിപ്പിച്ചത്.
"കുറെയധികം യുവജനങ്ങൾ റോമൻ കുർബ്ബാനക്രമത്തിന്റെ ഈ പൂജ്യരൂപത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നത്തിൽ" വൈദികരും ബിഷപ്പുമാരും ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും, പേടിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
സാമ്പിളിന്റെ അഭിപ്രായത്തിൽ, യുവാക്കൾ പഴയ കുർബ്ബാനയിലേക്ക് ആകർഷിക്കപ്പെടുന്നത് അതിന്റെ "സൗന്ദര്യം", "രഹസ്യ അവബോധം", "ശ്രേഷ്ഠത" എന്നിവകൊണ്ടാണ്.
സാമ്പിളിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയും ആയിരക്കണക്കിന് ക്ലിക്കുകൾ നേടുകയും ചെയ്തു.
#newsHtvphssuru