ml.news
55

വിമർശകരെ പുറത്താക്കി കരുണയുടെ സഭ

ആധുനികവാദിയായ ഇറ്റലിയിലെ പലേർമോയിലെ ആർച്ചുബിഷപ്പ് കൊർറാദോ ലൊറെഫിച്ചെ, ഫ്രാൻസിസ് മാർപാപ്പയോടുള്ള വിശ്വാസ്യത വ്യക്തിഗതമായ പരസ്യപ്രവർത്തിയിലൂടെ പ്രകടിപ്പിച്ചില്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കുമെന്ന് ഫാ. അലെസാന്ദ്രോ മിനുത്തെല്ലായെ ഭീക്ഷണിപ്പെടുത്തി. എന്നാൽ ഫാ. മിനുത്തെല്ലാ കത്തോലിക്കാവിശ്വാസത്തിന്റെ എല്ലാ സത്യങ്ങളും റോമൻ പൊന്തിഫിനോടുള്ള ആത്മാർത്ഥതയും ഇതിനോടകം പ്രഖ്യാപിച്ചതാണ്.

നവമ്പർ 9-ന് പ്രസിദ്ധീകരിച്ച വിഡീയോയിൽ ഫാ. മിനുത്തെല്ലാ മറുപടി നൽകുന്നു, "റോമൻ പൊന്തിഫും ഫ്രാൻസിസ് മാർപാപ്പയും ഒന്നല്ല എന്നതാണോ ഇത് അർത്ഥമാക്കുന്നത്?" "ഇത് കത്തോലിക്കാസഭ പോലെയല്ല, ഒരു സർക്കാരിനെപ്പോലെയാണ് കാണപ്പെടുന്നത്" അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാർച്ച് 2017-ൽ കത്തോലിക്കാവിശ്വാസത്തിന്റെ സാഹസിക രക്ഷകനായതിന്റെ പേരിലും അമോറിസ്‌ ലെത്തീസ്യയെ വിമർശിച്ചതിന്റെ പേരിലും അദ്ദേഹത്തെ ഇടവകയിൽ നിന്നും പുറത്താക്കിയിരുന്നു.

മാർക്കോ തോസാത്തി തന്റെ ബ്ലോഗിൽ അഭിപ്രായപ്പെടുന്നു: "നിശ്ചയമായും സഭയുടെ തീരുമാനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച വൈദികനല്ല ഫാ. മിനുത്തെല്ലാ. പക്ഷെ മറ്റുള്ളവരോട് [ആധുനികവാദികളായവർ] ക്ഷമയോടെയാണ്‌ പെരുമാറിയത്. അതെന്തുകൊണ്ടാണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു".

ചിത്രം: Alessandro Minutella, #newsSayjfnblju