ml.news
71

സ്വവർഗ്ഗഭോഗത്തെ പിന്തുണയ്ക്കുന്ന കർദ്ദിനാൾ, വ്യഭിചാരികൾക്കുള്ള ദിവ്യകാരുണ്യം ഇപ്പോൾ "ഔദ്യോഗിക അനുശാസനം"

ബ്യൂണസ് ഐറിസ് ബിഷപ്പുമാർക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിവാദമായ കത്ത് അക്ത അപ്പസ്‌തോലിക്ക സെദിസിൽ പ്രസിദ്ധീകരിച്ചത്, സ്വവർഗ്ഗഭോഗത്തെ പിന്തുണയ്ക്കുന്ന കർദ്ദിനാൾ ഫ്രാൻസെസ്കോ കൊക്കോപൽമേറോയുടെ അഭിപ്രായത്തിൽ …കൂടുതൽ
ബ്യൂണസ് ഐറിസ് ബിഷപ്പുമാർക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിവാദമായ കത്ത് അക്ത അപ്പസ്‌തോലിക്ക സെദിസിൽ പ്രസിദ്ധീകരിച്ചത്, സ്വവർഗ്ഗഭോഗത്തെ പിന്തുണയ്ക്കുന്ന കർദ്ദിനാൾ ഫ്രാൻസെസ്കോ കൊക്കോപൽമേറോയുടെ അഭിപ്രായത്തിൽ, അത് "സഭയുടെ ഔദ്യോഗിക അനുശാസനങ്ങളുടെ തലത്തിലേക്ക്" ഉയർത്തപ്പെട്ടിരിക്കുന്നുത് കൊണ്ടാണത്രേ.
Catholic News Service-നോട് സംസാരിക്കവെ (ഡിസംബർ 5), ബ്യൂണസ് ഐറിസ് ബിഷപ്പുമാർക്കുള്ള മാർഗ്ഗരേഖയും ഫ്രാൻസിസ് മാർപാപ്പയുടെ കത്തും "പരിശുദ്ധ പിതാവിന്റെ സഭയ്ക്ക് മുഴുവനും വേണ്ടിയുള്ള ആധികാരിക മജിസ്റ്റേറിയമായിയെന്ന്" അദ്ദേഹം വാദിച്ചു.
യഥാർത്ഥത്തിൽ, ഉള്ളടക്കം കൂടാതെ അനുമതി നൽകിയ പ്രക്രിയയെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു അനുശാസനം സത്യമാണെന്ന് പ്രഖ്യാപിക്കുന്ന നിയമപരമായ പോസിറ്റിവിസം കത്തോലിക്കാസഭ ഒരിക്കലും സ്വീകരിച്ചിട്ടില്ല.
നിയമനിർമ്മാണ എഴുത്തുകൾക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റാണ് കർദ്ദിനാൾ കൊക്കോപൽമേറിയോ. ഈ വർഷമാദ്യം അദ്ദേഹത്തിന്റെ സെക്രട്ടറിയെ വത്തിക്കാനിൽ വെച്ച് ഒരു സ്വവർഗ്ഗ-മദിരോത്സവത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കയ്യോടെ പിടികൂടിയിരുന്നു.
ചിത്രം: Francesco Coccopalmerio, © wikipedia, …കൂടുതൽ