ml.news
47

അവ്യക്തമായ കുറ്റാരോപണ വിധിക്കെതിരെ ആർച്ചുബിഷപ്പ് അപ്പീൽ ചെയ്തു

ഗുവാമിലെ അഗാന്യ അതിരൂപതയിൽ വെച്ച് പ്രായപൂർത്തിയാവാത്തവരെ സ്വവർഗ്ഗലൈംഗിക ദുരുപയോഗത്തിന് ഇരയാക്കിയെന്നതടക്കമുള്ള "ചില ആരോപണങ്ങളിൽ" വത്തിക്കാൻ ട്രൈബൂണൽ കുറ്റക്കാരനെന്ന് വിധിച്ച ഗുവാം ആർച്ചുബിഷപ്പ് ആന്റണി …കൂടുതൽ
ഗുവാമിലെ അഗാന്യ അതിരൂപതയിൽ വെച്ച് പ്രായപൂർത്തിയാവാത്തവരെ സ്വവർഗ്ഗലൈംഗിക ദുരുപയോഗത്തിന് ഇരയാക്കിയെന്നതടക്കമുള്ള "ചില ആരോപണങ്ങളിൽ" വത്തിക്കാൻ ട്രൈബൂണൽ കുറ്റക്കാരനെന്ന് വിധിച്ച ഗുവാം ആർച്ചുബിഷപ്പ് ആന്റണി എസ്. അപുരൺ വിധിക്കെതിരെ ജൂൺ 14-ന് അപ്പീൽ ചെയ്തു.
അപുരണിനെ മാർച്ച് മാസത്തിൽ കാര്യാലയത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അന്തിമവിധി വരുന്നത് വരെ അദ്ദേഹത്തിന്റെ ശിക്ഷാനടപടികൾ താത്കാലികമായി നിർത്തിവെയ്ക്കും.
തെറ്റ് ചെയ്‌തെന്ന ആരോപണത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
#newsExcyprlsjz