ml.news
92

ഫാത്തിമായിലെ സി. ലൂസിയ: ജർമ്മനി പരിവർത്തനം ചെയ്യപ്പെടും

1940 മാർച്ച് 19-ന്, ഫാത്തിമാ മാതാവിനെ ദർശിച്ച മൂന്ന് പേരിൽ ഒരാളായ സിസ്റ്റർ ലൂസിയ ദോസ് സാന്റോസ്, ജർമ്മൻ സഭാചരിത്രകാരനും ഫാത്തിമാ മാതാവിന്റെ തീക്ഷണമതിയായ പ്രചാരകരിൽ ഒരാളുമായ ഫാ. ലുഡ്‌വിഗ് ഫിഷറിന് (1890-1975), ഒരു കത്തെഴുതിയെന്ന് ചേഷ്‌ലിഷ് ഉംഷ്ലാവ് അറിയിക്കുന്നു. ജർമ്മനി "കർത്താവിന്റെ ആട്ടിൻകൂട്ടിലേക്ക് തിരികേ വരും" പക്ഷേ "ആ സമയം വളരെ സാവധാനത്തിലും, ആയാസപ്പെട്ടും ആയിരിക്കും എത്തുക. എന്നാലും ഒടുവിൽ അത് വരികയും ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളെ മഹത്വപെടുത്തുകയും ചെയ്യും".

ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വേളയിൽ ഒരു ദർശനത്തിലൂടെ ലഭിച്ച "ഉറപ്പിനെ" കുറിച്ച്, ഫാ. ഫിഷറിന് എഴുതിയെന്ന് സി. ലൂസിയ, അതേ ദിവസം തന്നെ, തന്റെ കുമ്പസാരകനായ ഫാ. ജോസെ ബെർനാർദോ ഗൊൺസാൽവിസ് എസ്. ജെ. (1894-1967) - യോട് പറഞ്ഞു. തന്റെ ആത്മാവിൽ സിസ്റ്ററിന് ലഭിച്ച സ്വരമിതാണ്, "ജർമ്മനി എന്റെ ആട്ടിൻപറ്റത്തിലേക്ക് തിരികേ വരും, എന്നാൽ അതിനുള്ള സമയം പതുക്കെയേ വരികയൊള്ളൂ. അത് വരും - ഉറപ്പാണ് - പക്ഷേ, സാവധാനം, വളരെ പതുക്കെ".

ചിത്രം: Lúcia dos Santos, #newsDltvuamnqm